Kerala

നെഹ്‌റു കുടുംബത്തെ ഒരു സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല: കെ. മുരളീധരന്‍
നെഹ്‌റു കുടുംബത്തെ ഒരു സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ലെന്ന് കെ. മുരളീധരന്‍ എംപി. നെഹ്‌റു ഫാമിലി ഒരു മതേതര കുടുംബമാണെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പാരമ്പര്യം പേറുന്ന ആ കുടുംബത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു കുടുംബമാണ് കോണ്‍ഗ്രസിന്റെ അവസാനവാക്ക്. കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിലര്‍ മുന്നോട്ടുവരുന്നത്. ജനാധിപത്യ മത്സരങ്ങള്‍ മുന്‍പും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്. നെഹ്‌റു കുടുംബത്തെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അനുവദിക്കില്ല. കോണ്‍ഗ്രസ് തലപ്പത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും നെഹ്‌റു കുടുംബമാണ് പാര്‍ട്ടിയുടെ

More »

അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശശി തരൂര്‍ യോഗ്യന്‍: പിന്തുണയുമായി കെ.സുധാകരന്‍
 കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശശി തരൂര്‍ യോഗ്യനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണെന്നും തരൂരിന് ആഗ്രഹമുണ്ടെങ്കില്‍ മല്‍സരിക്കട്ടെയെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ ഒരു കുടുംബം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കണമെന്ന

More »

ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ ; പ്രശ്‌നം സോഫ്റ്റ്‌വെയറിന്റേത്'; ആരോഗ്യമന്ത്രിയെ അനുകൂലിച്ച് സ്പീക്കറുടെ വിശദീകരണം
നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. ശാസന, താക്കീത് എന്നിവയായി ഇതിനെ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രിയ്ക്ക് തെറ്റ് സംഭവിച്ചില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. ലഭ്യമായ മറുപടികള്‍ ആണ് നല്‍കിയത് എന്ന് മന്ത്രി വിശദീകരിച്ചു. ബന്ധപ്പെട്ട

More »

എട്ടു വര്‍ഷത്തെ പ്രണയ ശേഷം വിവാഹ നിശ്ചയം ; വിദേശത്തു പോയ ശേഷം വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയതോടെ പ്രതിശ്രുത വധു ജീവനൊടുക്കി ; കേസെടുത്തു പൊലീസ്
മലപ്പുറത്ത് വിവാഹം നിശ്ചയത്തിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിശുതവരന്‍ അറസ്റ്റില്‍. മാനസിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് നോര്‍ത്ത് കീഴുപറമ്പ് കൈതമണ്ണില്‍ അശ്വിനെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്. തൃക്കളിയൂര്‍ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ആറ് മാസം മുന്‍പാണ് വീട്ടിലെ കിടപ്പുമുറിയില്‍ മന്യയെ തൂങ്ങി മരിച്ച നിലയില്‍

More »

മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നല്‍ പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന എഞ്ചിനിയറെ സ്ഥലം മാറ്റി
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നല്‍ പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന എഞ്ചിനിയറെ സ്ഥലം മാറ്റി. പൂജപ്പുര പിഡബ്ല്യുഡി കെട്ടിടവിഭാഗം അസി. എന്‍ജിനീയറായ മംമ്ദയെ എറണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്. അസി.എഞ്ചിനിയര്‍ അനുമതി വാങ്ങാതെ ഓഫീസില്‍ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലം മാറ്റം. ഓഫീസ്

More »

മുഖ്യമന്ത്രി ആരോ എഴുതി കൊടുത്തതാണ് വായിക്കുന്നത്, പിടിവാശി വിടണം: വിഴിഞ്ഞം സമരസമിതി
വിഴിഞ്ഞം പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിടിവാശി വിടണമെന്ന് സമരമിതി. ആരോ എഴുതി കൊടുത്തതാണ് മുഖ്യമന്ത്രി വായിക്കുന്നത്. ഇതിനുള്ള മറുപടി നാെള പറയും. സമരസമിതിയെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്ന് സമരസമിതി കണ്‍വീനര്‍ മോണ്‍. നിക്കോളാസ് പറഞ്ഞു. വിഴിഞ്ഞം സമരം നിഷ്‌കളങ്കമല്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞു. എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ആണ് തുറമുഖ

More »

വിജയേട്ടന്റെ സ്വപ്നം സഫലമാകുകയാണ് : ജപ്പാനിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങി മോഹന
വിജയേട്ടന്‍ ബാക്കി വച്ച ജപ്പാനിലേക്കുള്ള സ്വപ്ന യാത്ര മോഹന പൂര്‍ത്തിയാക്കും. കഴിഞ്ഞവര്‍ഷം നവംബറിലാണ് എറണാകുളം ഗാന്ധിനഗര്‍ സലിംരാജന്‍ റോഡിലെ ശ്രീബാലാജി കോഫി ഷോപ്പിലെ വിജയന്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍ നിന്നും യാത്രയായത്. ചായക്കട നടത്തി ലോകയാത്ര നടത്തുന്ന ദമ്പതിമാരായി പ്രശസ്തി നേടിയ ദമ്പതിമാരാണ് മോഹനയും വിജയനും. വരുന്ന മാര്‍ച്ച് 21ന് പാതിവഴിക്ക് നിര്‍ത്തിയ ആ യാത്ര മോഹന

More »

പഠിക്കാന്‍ മിടുക്കി, ഡിഗ്രിയ്ക്ക് 80 ശതമാനം മാര്‍ക്ക് ; മയക്കുമരുന്ന് കേസില്‍ പിടിയിലായ പെണ്‍കുട്ടിയുടെ ജീവിതം തിരിച്ചുപിടിക്കാന്‍ സഹായം നല്‍കാന്‍ സ്‌കൂള്‍ പിടിഎ
മയക്കുമരുന്ന് കേസില്‍ പിടിയിലായ അക്ഷയ ഷാജിക്ക് താങ്ങാകാന്‍ സ്‌കൂള്‍ പിടിഎ. കൈവിട്ടു പോയ യുവതിയുടെ ജീവിതം തിരികെ പിടിക്കാന്‍ ചെറുവട്ടൂര്‍ സ്‌കൂള്‍ പിടിഎ ആണ് സഹായവുമായി എത്തിയിരിക്കുന്നത്. അക്ഷയ പഠിച്ചിറങ്ങിയ ചെറുവട്ടൂര്‍ സ്‌കൂളിലെ പിടിഎ തുടര്‍ ചികിത്സയ്ക്കും ഉപരി പഠനം നടത്തുന്നതിനുമുള്ള സഹായം നല്‍കും. ചെറുവട്ടൂര്‍ സ്‌കൂളിലാണ് അക്ഷയ പ്ലസ് ടൂ പഠനം

More »

ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി, മണപ്പുറം ഫിനാന്‍സ് ശാഖയില്‍നിന്നും 24 കിലോ സ്വര്‍ണവും 10ലക്ഷം രൂപയും കവര്‍ന്നു
മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പൂര്‍ ശാഖ കൊളളയടിച്ചു. 24 കിലോ സ്വര്‍ണവും പത്ത് ലക്ഷം രൂപയും കള്ളന്‍മാര്‍ മോഷ്ടിച്ചു. തോക്കും ആയി എത്തിയ അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു കവര്‍ച്ച. മണപ്പുറം ഉദയ്പൂര്‍ ശാഖയിലെ കവര്‍ച്ചയെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയെന്ന് ഉദയ്പൂര്‍ എസ് പി അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ

More »

4 വയസുകാരന്‍ അനസ്‌തേഷ്യയെ തുടര്‍ന്ന് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മലപ്പുറം കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലു വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ്. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയില്‍ വെച്ച്

29,203 രൂപയുടെ യാത്രാ വൗച്ചറും ക്ഷമാപണവും; 30 മണിക്കൂര്‍ വൈകിയതിന് യാത്രക്കാര്‍ക്ക് എയര്‍ഇന്ത്യയുടെ നഷ്ടപരിഹാരം

സാങ്കേതിക തകരാര്‍മൂലം 30 മണിക്കൂര്‍ വൈകിയ ഡല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിലെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി എയര്‍ ഇന്ത്യ. 350 യുഎസ് ഡോളറിന്റെ (29,203 രൂപ) യാത്രാ വൗച്ചര്‍ ആണ് നല്‍കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് പോവേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 9.55നാണ്

ബിജെപിക്ക് മുന്നേറ്റം; കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും. കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഏറു മുന്നണികളും തള്ളിയത്. അതേസമയം സര്‍വേകളില്‍ പറയുന്ന പോലെ മോദി അനുകൂല തരംഗം കേരളത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന

മകളെ പീഡിപ്പിച്ച പിതാവിന് 139 വര്‍ഷം തടവും 5.85 ലക്ഷം പിഴയും; അമ്മയ്ക്കും അമ്മൂമ്മയ്ക്കും 10,000 പിഴ

പരപ്പനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 139 വര്‍ഷം കഠിനതടവും 5,85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സംഭവം മറച്ചു വെച്ചതിന് അമ്മക്കും അമ്മൂമ്മക്കും പതിനായിരം രൂപ വീതം പിഴയും ചുമത്തി. 2020 മേയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21നും തുടര്‍ന്നുള്ള രണ്ടു

വെള്ളം ചോദിച്ചെത്തി, എടുക്കാന്‍ പോയ സമയം അടുക്കളയില്‍ കയറി ലൈംഗികാതിക്രമം; പ്രതി പിടിയില്‍

കൊല്ലം ചിതറിയില്‍ പട്ടാപ്പകല്‍ വെള്ളം ചോദിച്ച് വീട്ടില്‍ എത്തി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ചല്ലിമുക്ക് സ്വദേശിയായ 22 വയസുകാരന്‍ വിഷ്ണുവാണ് പൊലീസിന്റെ പിടിയിലായത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയാണ് യുവതിയെ പ്രതി പീഡിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക്

പാര്‍ട്ടിക്ക് 12 സീറ്റ് കിട്ടുമെന്ന വിലയിരുത്തലില്‍ ഉറച്ച് നില്‍ക്കുന്നു, സര്‍വെ നടത്തിയവര്‍ക്ക് ഭ്രാന്ത്; എംവി ഗോവിന്ദന്‍

എക്‌സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്നും സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സിപിഐഎം പാര്‍ട്ടി വിലയിരുത്തല്‍