UK News

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല ഡ്രൈവിങ് ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റ് കൂടി വന്നേക്കും ; അപകട സമയത്ത് പലരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ല ; നൂറു പൗണ്ടില്‍ കാര്യങ്ങള്‍ ഒതുങ്ങില്ലെന്ന് ചുരുക്കം
സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നുണ്ടെങ്കിലും പലര്‍ക്കും അതു ശീലമാക്കാന്‍ നിര്‍ബന്ധമാണ്. അപകടത്തില്‍പ്പെടുന്നവര്‍ അധികവും സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ലെന്നതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കാര്‍ അപകടത്തില്‍ മരിച്ചവരില്‍ മൂന്നിലൊന്ന് പേരും സീറ്റ് ബെല്‍റ്റുകള്‍ ധരിച്ചിരുന്നില്ല. വെറും ഫൈന്‍ മാത്രം ഈടാക്കിയാല്‍ നിയമം പാലിച്ചേക്കില്ലെന്ന സ്ഥിതിയാണ്. 2021ല്‍ അപകടത്തില്‍ മരിച്ചവരില്‍ 30 ശതമാനവും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഡ്രൈവറോ യാത്രക്കാരോ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചില്ലെങ്കില്‍ നൂറു പൗണ്ട് പിഴ നോട്ടീസ് നല്‍കുകയാണ് പതിവ്. പിഴയ്‌ക്കൊപ്പം പെനാല്‍റ്റി പോയിന്റുകള്‍ കൂടി നല്‍കാനുള്ള ആലോചനയിലാണ് എംപിമാര്‍. അപകട മരണം ഉയരുന്നതോടെ  നിര്‍ണ്ണായക പ്രഖ്യാപനമാണ് സൗത്ത് റിബിളില്‍ നിന്നുള്ള കണ്‍സര്‍വേറ്റിവ് എംപിയും

More »

യുകെ നേരിടുന്നത് സതേണ്‍ തീരത്തെ 'അധിനിവേശം'! അനധികൃത കുടിയേറ്റക്കാര്‍ക്ക് 6000 പൗണ്ട് ചെലവ്; കുടിയേറ്റ പ്രതിസന്ധിയില്‍ കസേര തെറിക്കാതെ പാടുപെട്ട് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍; അനധികൃത കുടിയേറ്റം പരിധിവിട്ടു
 ബ്രിട്ടന്‍ യഥാര്‍ത്ഥത്തില്‍ സതേണ്‍ തീരം വഴിയുള്ള അധിനിവേശമാണ് നേരിടുന്നതെന്ന് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്റെ മുന്നറിയിപ്പ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് 6000 പൗണ്ട് വരെ ചെലവ് വരുന്നതായി കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് ഈ പ്രഖ്യാപനം.  കെന്റിലെ മാന്‍സ്റ്റണ്‍ മൈഗ്രന്റ് പ്രൊസസിംഗ് സെന്ററില്‍ കുടിയേറ്റക്കാരെ കുത്തിനിറയ്ക്കുന്നത് വിവാദമായതോടെ ഹോം സെക്രട്ടറി

More »

കണക്കുപുസ്തകങ്ങളില്‍ 'കണക്കൊപ്പിക്കണം'! നവംബര്‍ 17ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കാത്തിരിക്കുന്നത് വമ്പന്‍ നികുതിവര്‍ദ്ധനവുകള്‍; വര്‍ഷങ്ങളോളം ഉയര്‍ന്ന നികുതി പിരിച്ചെടുക്കാന്‍ സുനാകും, ഹണ്ടും; ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മാത്രം സഹായം
 പുതിയ പ്രധാനമന്ത്രി ഋഷി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും കണക്ക് ഒപ്പിക്കാനായി പാടുപെടുമ്പോള്‍ വരുംവര്‍ഷങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ നികുതിഭാരം ചുമക്കേണ്ടി വരും. മഹാമാരി ചെലവുകള്‍ക്കായി നടത്തിയ കടമെടുപ്പും, എനര്‍ജി ബില്‍ സഹായങ്ങളും ഉള്‍പ്പെടെയായി ചെലവഴിച്ച ബില്ല്യണ്‍ കണക്കിന് പൗണ്ട് തിരികെ കണ്ടെത്താന്‍ ട്രഷറി നിര്‍ബന്ധിതമായതോടെയാണ് സാമ്പത്തിക

More »

തെക്കന്‍ ലണ്ടനിലെ ലാംബര്‍ത്തില്‍ വഴിയില്‍ അക്രമം ; കാര്‍ യാത്രക്കാരും മോപെഡ് യാത്രക്കാരും തമ്മിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു മരണം ; അക്രമികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി
ലണ്ടന്‍ നഗരത്തില്‍ ബ്രിക്സ്റ്റണില്‍ കാര്‍ യാത്രക്കാരും മോപഡ് യാത്രക്കാരും തമ്മിലുണ്ടായ വെടിവയ്പ്പില്‍ തെരുവില്‍ മരിച്ചത് രണ്ടു പേര്‍. ഞായറാഴ്ച രാത്രിയോടെ നടന്ന സംഭവത്തില്‍ 12 തവണയെങ്കിലും വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. പൊലീസ് അക്രമികള്‍ക്കായി അന്വേഷണം തുടങ്ങി. പൊലീസെത്തിയപ്പോള്‍ രണ്ടുപേര്‍ നിലത്ത് പരിക്കേറ്റ് കിടക്കുന്ന അവസ്ഥയിലായിരുന്നു. അടിയന്തര ചികിത്സ

More »

ഭക്ഷണവും 'ആയുധം'; യുകെയില്‍ ഭക്ഷ്യവില കുതിച്ചുയരാന്‍ പുടിന്റെ 'കൈസഹായം'? ഉക്രെയിനില്‍ നിന്നുമുള്ള ധാന്യ കയറ്റുമതിക്ക് കരിങ്കടലില്‍ തടയിട്ട് റഷ്യ; ബ്രെഡ് മുതല്‍ ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് വരെ ജനങ്ങള്‍ കൂടുതല്‍ 'വില' നല്‍കേണ്ടി വരും
 ബ്രിട്ടനില്‍ ജനജീവിതം ബുദ്ധിമുട്ടിലാണ്. സകല മേഖലയിലെയും വിലക്കയറ്റം ജനങ്ങളെ തൊല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഗ്യാസ് വില ഉയര്‍ന്ന് നില്‍ക്കുന്നത് മൂലം രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ജനം പാടുപെടുകയാണ്. ഉക്രെയിന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയുമായി ഏറ്റുമുട്ടാന്‍ പോയതാണ് ഇതിന് പ്രധാന

More »

കെന്റിലെ ഡോവറില്‍ മൈഗ്രന്റ് സെന്ററിന് നേരെ പെട്രോള്‍ ബോംബാക്രമണം; സ്‌ഫോടനങ്ങള്‍ നടന്ന് ആളുകള്‍ ചിതറിയോടിയപ്പോള്‍ 'ചിരിച്ച്' കാഴ്ച കണ്ട് അക്രമി പിന്നീട് സ്വയം ജീവനെടുത്തു; 700 കുടിയേറ്റക്കാരെ മാന്‍സ്റ്റണിലേക്ക് നീക്കി
 ബ്രിട്ടന്റെ കുടിയേറ്റ പ്രതിസന്ധി ഇന്നലെ ഡോവറില്‍ നടന്ന പെട്രോള്‍ ബോംബാക്രമണത്തോടെ കടുത്തു. കെന്റ് ഡോവറിലെ പ്രൊസസിംഗ് സെന്ററിന് നേര്‍ക്കാണ് പെട്രോള്‍ ബോംബാക്രമണം അരങ്ങേറിയത്. സംഭവത്തോടെ ഇവിടെ നിന്നുള്ള 700 കുടിയേറ്റക്കാരെ മാന്‍സ്റ്റണിലേക്ക് മാറ്റി.  വെസ്‌റ്റേണ്‍ ജെറ്റ് ഫോയില്‍ സെന്ററിനെ ലക്ഷ്യമിട്ട അക്രമി 'ചിരിച്ച്' കൊണ്ടാണ് മൂന്ന് സ്‌ഫോടന വസ്തുക്കള്‍ ഇവിടേക്ക്

More »

ഋഷി സുനാക് ടോറി പാര്‍ട്ടിയുടെ രക്ഷകന്‍! ഒരാഴ്ച കൊണ്ട് ലേബര്‍ പാര്‍ട്ടിയുടെ ലീഡ് 27 പോയിന്റില്‍ നിന്നും 16 പോയിന്റിലേക്ക് ചുരുക്കി; ലിസ് ട്രസിന്റെ നയങ്ങള്‍ കൈവിട്ട് മന്ത്രിമാര്‍; സമ്പദ് വ്യവസ്ഥയുടെ വിശ്വാസം തിരിച്ചുപിടിച്ച് പുതിയ പ്രധാനമന്ത്രി
 ഋഷി സുനാക് പ്രധാനമന്ത്രി പദത്തില്‍ എത്തിയതിന്റെ ബലത്തില്‍ പിന്തുണ തിരിച്ചുപിടിച്ച് ടോറി പാര്‍ട്ടി. ദുരന്തം അഴിച്ചുവിട്ട ലിസ് ട്രസിന്റെ കാലാവധി അവസാനിച്ചതോടെ ലേബര്‍ പാര്‍ട്ടിയുടെ ലീഡ് കഴിഞ്ഞ ആഴ്ചയിലെ 27 പോയിന്റില്‍ നിന്നും 16 പോയിന്റിലേക്കാണ് ചുരുങ്ങിയത്.  പൊതുതെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷം നേടാനുള്ള ശക്തി

More »

യുകെയ്ക്ക് ഒരു കോമഡി 'പ്രധാനമന്ത്രിയെ' ആവശ്യമില്ല; തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍; പ്രധാനമന്ത്രിയുടേത് സീരിയസ് ജോലി; ബോറിസും, ട്രസും പോലെയല്ല തന്റെ രീതി
 യുകെയ്ക്ക് ഒരു കോമഡി പ്രധാനമന്ത്രിയെ ആവശ്യമില്ലെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. താനൊരു 'ഉഷാറില്ലാത്ത' രാഷ്ട്രീയക്കാരനാണെന്ന വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു സ്റ്റാര്‍മര്‍. മംമ്‌സ്‌നെറ്റ് സ്ഥാപക ജസ്റ്റീന്‍ റോബര്‍ട്‌സ് സൈറ്റിലെ ഉപയോക്താക്കാള്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ലേബര്‍ നേതാവിനോട് ഉന്നയിച്ചത്.  'പ്രധാനമന്ത്രിയുടെ ജോലി സീരിയസായ കാര്യമാണെന്ന്

More »

ഒരു 'പേടിത്തൂറി' പ്രധാനമന്ത്രി! പുടിന്‍ ആണവപരീക്ഷണം നടത്തിയാല്‍ റേഡിയേഷന്‍ യുകെയിലെത്തുമെന്ന് ഭയന്ന ലിസ് ട്രസ്; അവസാന ദിവസങ്ങളില്‍ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ നോക്കിക്കൊണ്ടിരുന്നു?
 ലിസ് ട്രസ് ഒരു പോരാട്ടവീര്യമുള്ള നേതാവാണെന്ന നിലയിലാണ് പ്രധാനമന്ത്രി പദത്തില്‍ എത്തുന്നത് വരെ അവതരിപ്പിച്ചത്. എന്നാല്‍ പ്രധാനമന്ത്രി കസേരയില്‍ തന്റെ മുന്നിലേക്ക് എത്തിയ വെല്ലുവിളികള്‍ യഥാര്‍ത്ഥ ട്രസിനെ പുറത്തെത്തിച്ചു. ഭയന്നുവിറച്ച പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.  ഉക്രെയിന്‍ വിഷയത്തില്‍

More »

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തുന്നു, യുകെയില്‍ ഭവനവില താഴുന്നു; വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഭാരമായി മാറുന്നു; പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്കുകള്‍

ഏപ്രില്‍ മാസത്തിലും രാജ്യത്തെ ഭവനവിലകള്‍ താഴ്ന്നു. വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്തതിന്റെ സമ്മര്‍ദം നേരിടുന്നത് തുടരുകയാണെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി. മുന്‍ മാസത്തെ അപേക്ഷിച്ച് യുകെ ഭവനവിലയില്‍ 0.4% കുറവാണ് നേരിട്ടിരിക്കുന്നതെന്ന് യുകെയിലെ ഏറ്റവും വലിയ

ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ ലേബറിന് വിജയം; ഋഷി സുനാകിന് തിരിച്ചടി നല്‍കി കണ്‍സര്‍വേറ്റീവുകളെ കൈവിട്ട് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; 25 വര്‍ഷക്കാലം ഭരിച്ച റഷ്മൂറിലും തോല്‍വി; ഹാര്‍ട്ടില്‍പൂളും, തുറോക്കും ലേബര്‍ പിടിച്ചെടുത്തു

ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി ഋഷി സുനാകിന് മറ്റൊരു തിരിച്ചടി നല്‍കി ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ലേബര്‍ വിജയം നേടി. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ക്രിസ് വെബ്ബിന് 10,825

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍