UK News

പ്ലാന്‍ ബി വിലക്കുകള്‍ അന്ത്യത്തിലേക്ക്! നിയന്ത്രണങ്ങള്‍ ജനുവരി 26ന് അവസാനിക്കുമെന്ന സൂചന നല്‍കി കണ്‍സര്‍വേറ്റീവ് ചെയര്‍മാന്‍; സാധാരണ ജീവിതം തിരികെ നല്‍കാന്‍ വഴിയൊരുക്കി ഡാറ്റ; ശുഭാപ്തി വിശ്വാസത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയും
 ഇംഗ്ലണ്ടില്‍ നിലവിലുള്ള പ്ലാന്‍ ബി വിലക്കുകള്‍ ജനുവരി 26ന് അവസാനിക്കുമെന്ന സൂചന നല്‍കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ ഒലിവര്‍ ഡൗഡെന്‍. രാജ്യത്തിന്റെ നീക്കം ശരിയായ ദിശയിലാണെന്ന് കൊറോണാവൈറസ് ഡാറ്റ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ഇന്‍ഫെക്ഷനുകളുടെയും, ആശുപത്രി പ്രവേശനങ്ങളുടെയും കണക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.  പ്ലാന്‍ ബി വിലക്കുകള്‍ ഏറ്റവും ചുരുങ്ങിയ കാലത്തേക്ക് മാത്രം നിലവിലുണ്ടാകണമെന്നായിരുന്നു എപ്പോഴും തന്റെ പ്രതീക്ഷയെന്ന് ഡൗഡെന്‍ വ്യക്തമാക്കി. വിലക്കുകള്‍ മാസാവസാനത്തോടെ നിര്‍ത്തലാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഏറെ ശുഭാപ്തി വിശ്വാസമുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ജനുവരി 26ന് നിയന്ത്രണങ്ങള്‍ നീക്കാന്‍ ബോറിസ് ജോണ്‍സണ്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ

More »

രണ്ടാഴ്ചയ്ക്കുള്ളില്‍ ലണ്ടനില്‍ മഞ്ഞുവീഴും; മാസത്തിന്റെ അവസാനത്തോടെ യുകെയിലെ സൗത്ത് ഭാഗങ്ങളില്‍ മഞ്ഞെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍; ആര്‍ട്ടിക് ബ്ലാസ്റ്റ് രാജ്യത്ത് -5 സെല്‍ഷ്യസ് താപനില എത്തിച്ചു; മൂടല്‍മഞ്ഞ് യാത്രാതടസ്സം സൃഷ്ടിക്കുന്നു
 യുകെയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മഞ്ഞ് വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനക്കാര്‍. തണുത്തുറഞ്ഞ ആര്‍ട്ടിക് ബ്ലാസ്റ്റാണ് രാജ്യത്തേക്ക് മഞ്ഞ് എത്തിക്കുന്നത്. ഇതോടെ താപനില -5 സെല്‍ഷ്യസിലേക്ക് താഴുകയും, മഞ്ഞ് വീഴുകയും ചെയ്യുമെന്നാണ് പ്രവചനം.  മാസത്തിന്റെ അവസാനത്തിന് മുന്‍പ് തന്നെ തലസ്ഥാന നഗരം മഞ്ഞില്‍ മുങ്ങുമെന്നാണ് മുന്നറിയിപ്പ്. ജനുവരി 30ന് മുന്‍പ് തന്നെ മിക്ക

More »

യുകെയ്ക്ക് കോവിഡ് ആശ്വാസം; ദിവസങ്ങള്‍ക്കിടെ ആദ്യമായി കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ; ഒരാഴ്ച കൊണ്ട് 44% താഴ്ന്ന് പുതിയ പോസിറ്റീവ് കേസുകള്‍ 81,713; 287 പേര്‍ കൂടി മരിച്ചു; ഒമിക്രോണിനെ നേരിടാന്‍ ഭൂരിപക്ഷത്തിനും ആന്റിബോഡികളുണ്ടെന്ന് ഡോക്ടര്‍
 യുകെയില്‍ കൊറോണാവൈറസ് കേസുകള്‍ കുറയുന്നത് തുടരുന്നു. ഒരാഴ്ചയ്ക്കിടെ 44% കുറഞ്ഞ ഇന്‍ഫെക്ഷന്‍ നിരക്കിനൊപ്പം, മരണങ്ങളും പത്ത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. 81,713 പുതിയ പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു.  മരണങ്ങളും കുറയുന്നതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. 287 പേരുടെ മരണം

More »

പുറത്താക്കാന്‍ പ്രതിപക്ഷം, പിടിച്ചുനില്‍ക്കാന്‍ ബോറിസ്; ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി സംഘടിപ്പിച്ച പ്രതിസന്ധി ചാടിക്കടന്നാല്‍ ബോറിസിന്റെ വെട്ടിനിരത്തല്‍ വരും; ഡൗണിംഗ് സ്ട്രീറ്റ് കൂട്ടാളികളെ ചുരുക്കും; രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ നടപടികളും!
 പ്രധാനമന്ത്രി കസേരയില്‍ കടിച്ചുതൂങ്ങാന്‍ അന്തിമനീക്കങ്ങളുമായി ബോറിസ് ജോണ്‍സണ്‍. ലോക്ക്ഡൗണ്‍ സമയത്ത് പാര്‍ട്ടി സംഘടിപ്പിച്ച് സ്വയം പ്രഖ്യാപിച്ച നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നേരിടുന്ന വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ സാധിച്ചാല്‍ ഡൗണിംഗ് സ്ട്രീറ്റില്‍ വെട്ടിനിരത്തല്‍ നടത്താനാണ് ബോറിസിന്റെ നീക്കം.  നം. 10 ഗാര്‍ഡണ്‍ പാര്‍ട്ടിക്കായി സ്വന്തം മദ്യം കൊണ്ടുവരാന്‍

More »

ലൈംഗിക പീഡനക്കേസ് അവസാനിക്കുമ്പോഴേക്കും ആന്‍ഡ്രൂ രാജകുമാരന്‍ പാപ്പരാകും? ഡ്യൂക്കിന്റെ ലീഗല്‍ ടീം ഇരയുടെ 'തെറ്റായ ഓര്‍മ്മകളെ' ചോദ്യം ചെയ്യുന്നു; വിര്‍ജിനിയയുടെ ഭര്‍ത്താവിനെയും, സൈക്കോളജിസ്റ്റിനെയും കോടതി കയറ്റും!
 ആന്‍ഡ്രൂ രാജകുമാരനും, മുന്‍ ഭാര്യ ഫെര്‍ജിയും വിന്‍ഡ്‌സര്‍ ഹോമില്‍ നിന്നും ആദ്യമായി ഒരുമിച്ച് പുറത്തിറങ്ങി. ആന്‍ഡ്രൂവിന് എതിരായ ലൈംഗിക പീഡന കേസ് പുരോഗമിക്കവെ ഇദ്ദേഹത്തിന്റെ സൈനിക പദവികള്‍ നഷ്ടമായതിന് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ ആന്‍ഡ്രൂവിന്റെ ലീഗല്‍ ടീം വിര്‍ജിനിയ റോബര്‍ട്‌സിന്റെ ഭര്‍ത്താവ് റോബര്‍ട്ടിനെയും, സൈക്കോളജിസ്റ്റ് ഡോ.

More »

ഹൈവേ കോഡ് മാറ്റങ്ങള്‍ ജനുവരി അവസാനം നിലവില്‍ വരും; മാറ്റങ്ങള്‍ അറിയാതെ വാഹനം ഓടിച്ചാല്‍ 200 പൗണ്ട് ഫൈനും, ലൈസന്‍സില്‍ 6 പോയിന്റും; ബ്രിട്ടനിലെ റോഡുകളില്‍ പല ശീലങ്ങളും മാറ്റാന്‍ സമയമായി
 ഹൈവേ കോഡ് മാറ്റങ്ങള്‍ നിലവില്‍ വരുന്നതോടെ പതിവ് ശീലങ്ങള്‍ക്ക് ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ 200 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. ലൈസന്‍സില്‍ ആറ് പോയിന്റും ലഭിക്കുന്ന ശീലങ്ങള്‍ മാറ്റാന്‍ സമയമായെന്ന് അര്‍ത്ഥം.  ജനുവരി അവസാനത്തിലാണ് പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നത്. ഇതോടെ നിലവിലെ ശീലങ്ങളുമായി മുന്നോട്ട് പോയാല്‍ പിഴയും, പോയിന്റും അടിച്ചുകിട്ടുമെന്നതാണ് അവസ്ഥ.

More »

ചൈനീസ് സുന്ദരിയുടെ കുരുക്കില്‍ 480 ലേറെ എംപിമാരെന്ന് സൂചന ; രാഷ്ട്രീയ നേതാക്കളെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിച്ച യുവതിയുടെ വാര്‍ത്തയില്‍ ഞെട്ടി ബ്രിട്ടീഷ് ജനത ; ' ചൈനയുടെ ' കളികള്‍ നിസ്സാരമല്ല
യുകെ ജനതയ്ക്ക് വിശ്വസിക്കാനാകാത്ത വാര്‍ത്തയാണ് ചൈനീസ് ചാര സുന്ദരിയെ കുറിച്ച് പുറത്തുവരുന്നത്. തങ്ങളുടെ 480 ഓളം  എംപിമാരില്‍ ഇവര്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളെ ചൊല്‍പ്പടിയിലാക്കാന്‍ ശ്രമിച്ച ക്രിസ്റ്റീന്‍ ലീ എന്ന 58 കാരിയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത നിറയുകയാണ്. ജയിക്കാന്‍ സാധ്യതയുള്ള

More »

ആന്‍ഡ്രൂ രാജകുമാരന് മുന്നിലുള്ള വഴികളെല്ലാം അടഞ്ഞു! രാജകുടുംബത്തില്‍ നിന്നും സ്വന്തം മകനെ പുറത്താക്കേണ്ടി വന്നതില്‍ രാജ്ഞിക്ക് ദുഃഖം; ലൈംഗിക പീഡനക്കേസ് നേരിടുമ്പോള്‍ മറ്റ് പോംവഴിയില്ലെന്ന ചാള്‍സിന്റെ നിലപാട് അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി
 ആന്‍ഡ്രൂ രാജകുമാരനെ രാജകുടുംബത്തില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതില്‍ രാജ്ഞിക്ക് നിരാശ. പക്ഷെ ആന്‍ഡ്രൂവിന് മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞെന്ന ചാള്‍സ് രാജകുമാരന്റെ നിലപാടിന് പിന്തുണ നല്‍കിക്കൊണ്ടാണ് തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.  യുഎസ് കോടതിയില്‍ ലൈംഗിക പീഡനക്കേസ് വിചാരണ നേരിടുമ്പോള്‍ സാധാരണ പൗരനായി ഹാജരായാല്‍ മതിയെന്ന്

More »

ക്രിസ്മസിന് മുന്‍പ് തുടങ്ങിയ ലക്ഷത്തിലെ കളിക്ക് അവസാനം; ആദ്യമായി യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ; ഭയപ്പെടുത്തുന്ന ഉപദേശം തുടര്‍ന്ന് സേജ്; സമ്മര്‍ തരംഗം വരും, 10,000 രോഗികള്‍ പ്രതിദിനം ആശുപത്രിയിലെത്തും?
 ബ്രിട്ടനില്‍ 24 മണിക്കൂറില്‍ നടത്തുന്ന കോവിഡ് ടെസ്റ്റുകളിലെ ഫലങ്ങള്‍ ഏതാനും ആഴ്ചകളായി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തിന് മുകളിലേക്ക് കുതിച്ച് രണ്ട് ലക്ഷം കേസുകളില്‍ വരെ തൊട്ട ശേഷം ഏതാനും ദിവസങ്ങളായി താഴേക്ക് വന്നുകൊണ്ടിരുന്ന കേസുകള്‍ ക്രിസ്മസ് ശേഷം ആദ്യമായി ഒരു ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 99,952 പോസിറ്റീവ് ടെസ്റ്റുകളാണ് രാജ്യത്ത്

More »

നാട്ടുകാരെ തീറ്റിക്കുന്ന വിഷം കയറ്റി അയയ്‌ക്കേണ്ട! എംഡിഎച്ച്, എവറസ്റ്റ് മസാല, കറിപ്പൊടികളില്‍ ക്യാന്‍സറിന് കാരണമാകുന്ന കീടനാശിനിയുടെ സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിയില്‍ നിരീക്ഷണം കര്‍ശനമായി യുകെ വാച്ച്‌ഡോഗ്. കറിപ്പൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ ഉള്‍പ്പെടെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നിയന്ത്രണം. ക്യാന്‍സറിന് കാരണമാകുന്ന എതിലിന്‍ ഓക്‌സൈഡ് അടങ്ങിയതായി തിരിച്ചറിഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന

യുകെയിലെ മൂന്നു പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കില്‍ ചെറിയ കുറവുകള്‍ വരുത്തുന്നു ഹോം ലോണ്‍ എടുക്കുന്നവര്‍ക്ക് ആശ്വാസം ; തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനം

കടമെടുക്കുന്നവര്‍ക്ക് ആശ്വാസമായി മൂന്ന് യുകെ ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് ഇളവുകള്‍ നല്‍കുന്നു. ബാര്‍ക്ലേസ്, എച്ച് എസ് ബി സി, ടി എസ് ബി എന്നീ ബാങ്കുകളാണ് പുതിയ ഡീലുകളില്‍ ചെറിയ ഇളവ് വരുത്തിയിരിക്കുന്നത്. ഫിക്‌സ്ഡ് മോര്‍ട്ട്‌ഗേജില്‍, രണ്ട് അല്ലെങ്കില്‍ അഞ്ച് വര്‍ഷം തീരുന്നത് വരെ

ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; നൂറുകണക്കിന് പേര്‍ രോഗബാധിതരായതോടെ സ്‌കൂളുകള്‍ അടച്ചു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ്

വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍

ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും

രോഗം ബാധിച്ചാലും പണിയെടുക്കുന്ന നഴ്‌സുമാര്‍; ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗങ്ങള്‍ അലട്ടുമ്പോഴും ജോലി ചെയ്യുന്നു; റൊട്ടേഷനില്‍ ആളില്ലാത്തതിനാല്‍ സ്വന്തം ആരോഗ്യം പോലും ത്യജിക്കുന്നുവെന്ന് ആര്‍സിഎന്‍

സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമത്തിനിടെ നഴ്‌സുമാര്‍ പണിയെടുക്കുന്നതായി സര്‍വ്വെ. പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗം ബാധിച്ചാലും ജോലിക്ക് എത്തുന്നതായാണ് കണ്ടെത്തല്‍. ഇതോടെ എന്‍എച്ച്എസിനെ സാരമായി ബാധിച്ച ജീവനക്കാരുടെ ക്ഷാമം മൂലം നേരിടുന്ന

യുകെയില്‍ അന്തരിച്ച സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും ; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍ ; ശുശ്രൂഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ കാര്‍മ്മികന്‍

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്‌നേബിമോള്‍ സനലിന് മേയ് 20 ന് തിങ്കളാഴ്ച വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്‌നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍