യുകെയ്ക്ക് കോവിഡ് ആശ്വാസം; ദിവസങ്ങള്‍ക്കിടെ ആദ്യമായി കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ; ഒരാഴ്ച കൊണ്ട് 44% താഴ്ന്ന് പുതിയ പോസിറ്റീവ് കേസുകള്‍ 81,713; 287 പേര്‍ കൂടി മരിച്ചു; ഒമിക്രോണിനെ നേരിടാന്‍ ഭൂരിപക്ഷത്തിനും ആന്റിബോഡികളുണ്ടെന്ന് ഡോക്ടര്‍

യുകെയ്ക്ക് കോവിഡ് ആശ്വാസം; ദിവസങ്ങള്‍ക്കിടെ ആദ്യമായി കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ; ഒരാഴ്ച കൊണ്ട് 44% താഴ്ന്ന് പുതിയ പോസിറ്റീവ് കേസുകള്‍ 81,713; 287 പേര്‍ കൂടി മരിച്ചു; ഒമിക്രോണിനെ നേരിടാന്‍ ഭൂരിപക്ഷത്തിനും ആന്റിബോഡികളുണ്ടെന്ന് ഡോക്ടര്‍

യുകെയില്‍ കൊറോണാവൈറസ് കേസുകള്‍ കുറയുന്നത് തുടരുന്നു. ഒരാഴ്ചയ്ക്കിടെ 44% കുറഞ്ഞ ഇന്‍ഫെക്ഷന്‍ നിരക്കിനൊപ്പം, മരണങ്ങളും പത്ത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. 81,713 പുതിയ പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു.


മരണങ്ങളും കുറയുന്നതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. 287 പേരുടെ മരണം കൂടിയാണ് ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയില്‍ നിന്നും എട്ട് ശതമാനത്തിന്റെ ഇടിവാണ് ഇതിലുള്ളത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരം യുകെയില്‍ കോവിഡ്-19 ബാധിച്ച് 176,000 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ദൈനംദിന ആശുപത്രി പ്രവേശനങ്ങളും സ്ഥിരത കൈവരിച്ചിട്ടുണ്ട്. ജനുവരി 10ന് ലഭ്യമായ കണക്കുകള്‍ പ്രകാരം 2423 പുതിയ അഡ്മിഷനുകളാണ് നടന്നിരിക്കുന്നത്. കണക്കുകള്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും ജാഗ്രത പാലിച്ചാണ് ആരോഗ്യ മേധാവികളുടെ നീക്കം. ലണ്ടന്‍, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഇന്‍ഫെക്ഷനുകള്‍ കുറയാന്‍ തുടങ്ങുന്നതേയുള്ളൂ.

യുകെയിലെ ചില ഭാഗങ്ങളില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് സ്ഥിരത കൈവരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സൂസന്‍ ഹോപ്കിന്‍സ് വ്യക്തമാക്കി. എന്നിരുന്നാലും കേസുകള്‍ ഇപ്പോഴും വലിയ ഉയരത്തിലാണുള്ളത്. ഇംഗ്ലണ്ടില്‍ 15ല്‍ ഒരാള്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെടുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കേസുകള്‍ ചുരുങ്ങുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. ഇതിനിടെ വെയില്‍സ് ഗവണ്‍മെന്റ് വിലക്കുകളില്‍ ഇളവ് അനുവദിച്ച് തുടങ്ങി.
Other News in this category4malayalees Recommends