ക്യാന്‍സറില്ലാത്ത ലോകം വരുമോ? മെലനോമയ്ക്കുള്ള ആദ്യത്തെ എംആര്‍എന്‍എ വാക്‌സിന്‍ എന്‍എച്ച്എസ് പരീക്ഷണം തുടങ്ങി; രോഗിയുടെ ജനിതക ഘടനയ്ക്ക് അനുസരിച്ചുള്ള വാക്‌സിന്‍ കൂടുതല്‍ ഗുണമേകും

ക്യാന്‍സറില്ലാത്ത ലോകം വരുമോ? മെലനോമയ്ക്കുള്ള ആദ്യത്തെ എംആര്‍എന്‍എ വാക്‌സിന്‍ എന്‍എച്ച്എസ് പരീക്ഷണം തുടങ്ങി; രോഗിയുടെ ജനിതക ഘടനയ്ക്ക് അനുസരിച്ചുള്ള വാക്‌സിന്‍ കൂടുതല്‍ ഗുണമേകും
ലോകത്തില്‍ ആദ്യമായി വ്യക്തിഗത എംആര്‍എന്‍എ ക്യാന്‍സര്‍ വാക്‌സിന്‍ ഉപയോഗിച്ച് മെലനോമയ്ക്കുള്ള ചികിത്സ ഒരുക്കി എന്‍എച്ച്എസ്. മൂന്നാം ഘട്ട ട്രയല്‍സിന്റെ ഭാഗമായാണ് നൂറുകണക്കിന് രോഗികള്‍ക്ക് ഈ വാക്‌സിന്‍ ട്രയല്‍ ചെയ്യപ്പെടുന്നത്. ക്യാന്‍സറിനെ പൂര്‍ണ്ണമായി ഭേദപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ ഇതിനെ പുകഴ്ത്തുന്നത്.

ആഗോള തലത്തില്‍ 132,000 പേരുടെ ജീവനെടുക്കുന്ന മെലനോമ ഏറ്റവും വലിയ സ്‌കിന്‍ ക്യാന്‍സര്‍ കൊലയാളിയാണ്. സര്‍ജറിയാണ് നിലവില്‍ പ്രധാന ചികിത്സ, ഒപ്പം റേഡിയോതെറാപ്പി, മരുന്നുകള്‍, കീമോതെറാപ്പി എന്നിവയും ചിലപ്പോള്‍ ഉപയോഗിക്കുന്നു.

ഇപ്പോള്‍ ഓരോ രോഗിക്കും അനുസൃതമായി ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ വാക്‌സിനാണ് വിദഗ്ധര്‍ പരീക്ഷിക്കുന്നത്. ഇത് ജനിത ഘടനയെ ആസ്പദമാക്കി തയ്യാറാക്കുന്നതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ ഓടിച്ചിട്ട് പിടിച്ച് ഇല്ലാതാക്കി, വീണ്ടും വരുന്നത് തടയാന്‍ സഹായിക്കും.

രണ്ടാം ഘട്ട ട്രയല്‍സില്‍ വാക്‌സിനുകള്‍ മെലനോമ രോഗികളില്‍ ക്യാന്‍സര്‍ മടങ്ങിവരുന്നത് കുറയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ അന്തിമഘട്ട ഫേസ് 3 ട്രയല്‍സാണ് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നടത്തുന്നത്.

Other News in this category



4malayalees Recommends