തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു
കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്‌സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുകയും ചെയ്തു.

ഇനി നികുതി ഇളവിലൂടെ ജനങ്ങളുടെ അകല്‍ച്ച മാറ്റിയില്ലെങ്കില്‍ പൊതു തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് കണ്‍സര്‍വേറ്റീവ് നേതാക്കളുടെ മുന്നറിയിപ്പ്. പാര്‍ട്ടിക്കാര്‍ പോലും അതൃപ്തിയിലെന്ന് മുന്‍ നേതാവ് ഇയാന്‍ ഡന്‍കന്‍ സ്മിത് പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ പൊതു ജന താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ കരകയറാമെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ചെറുകിട ബിസിനസുകാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സഹായകമരമായ തീരുമാനം വേണം. ലെവികളില്‍ ഇളവുള്‍പ്പെടെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.

നാഷണല്‍ ഇന്‍ഷുറന്‍സില്‍ ഇളവുകള്‍ കൊണ്ടു വന്നതു പോലെ, ജനപ്രിയങ്ങളായ നടപടികള്‍ ഇനിയും ആവശ്യമാണെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍, പാര്‍ട്ടി ഒറ്റക്ക് ഭൂരിപക്ഷം നേടും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ലേബര്‍ നേതാവ് ലോര്‍ഡ് ബ്ലങ്കറ്റ് സര്‍ക്കാരിനെതിരെ ജനരോഷം പ്രകടമായെന്നും വ്യക്തമാക്കി. ഏതായാലും ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുകയാണ്. കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ ജനപ്രീതി പിടിച്ചുപറ്റാന്‍ ടാക്‌സ് ഇളവുകള്‍ ഉള്‍പ്പെടെ പ്രഖ്യാപിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

Other News in this category



4malayalees Recommends