നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി

നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി
രോഗിയെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന നഴ്‌സിന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എന്‍എംസി. ആറു മാസം മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കിര്‍ബി ലെ സോപാക്കനിലുള്ള യൂട്രീസ് ഹോസ്പിറ്റലിലെ നഴ്‌സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ ഒക്ടോബറിലായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. അവശനായ രോഗിയെ ഉപദ്രവിച്ചിട്ടും തടയാന്‍ ശ്രമിച്ചില്ല. മുകളിലുള്ളവരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതും സസ്‌പെന്‍ഷന് ഇടയാക്കി

പെരുമാറ്റ ദൂഷ്യം അന്വേഷിച്ച പാനല്‍ ആറുമാസത്തെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ റദ്ദാക്കി കഴിഞ്ഞ തിങ്കളാഴ്ച സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിരുന്നു. എന്‍എംസി കൗണ്‍സില്‍ തന്നെയാണ് ഇതു പുറത്തുവിട്ടത്.

വിചാരണയില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തതായി എന്‍എംസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷനായ സഹ വര്‍ക്കര്‍ രോഗിയെ അധിക്ഷേപിക്കുകയും വലിച്ചിഴക്കുകയും തല്ലുകയും ചെയ്ത ശേഷം മുറിയില്‍ പൂട്ടിയിടുകയായിരുന്നു.

2001 ല്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് ആയി റെജിസ്റ്റര്‍ ചെയ്ത പാസിരായി അതിനു ശേഷം രേഖകള്‍ സൂക്ഷിക്കല്‍, അക്രമങ്ങള്‍ തടയുക എന്നിവയില്‍ പരിശീലനവും നേടിയിരുന്നു.സംഭവത്തിനു ശേഷം താന്‍ ആകെ സമ്മര്‍ദ്ദത്തിലായി പോയെന്നാണ് ഇവര്‍ ആശുപത്രിയ്ക്ക് നല്‍കിയ വിശദീകരണം. തെറ്റ് നഴ്‌സിന് ബോധ്യപ്പെട്ടതിനാല്‍ കൂടുതല്‍ നടപടിയില്ലെന്ന് എന്‍എംസി തീരുമാനിക്കുകയായിരുന്നു.

Other News in this category4malayalees Recommends