യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സൂചന ; 25 കാരിയുടെ മരണ വാര്‍ത്തയില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സൂചന ;  25 കാരിയുടെ മരണ വാര്‍ത്തയില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍
തീര്‍ത്തും അപ്രതീക്ഷിതമായ ഒരു മരണം, അതും 25ാം വയസില്‍. യുകെയിലെ ഡെര്‍ബിക്ക് അടുത്ത് യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് വിടപറഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ജോര്‍ജ് റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന.

സഹോദരങ്ങള്‍ മെറീന ലിയോ, അലീന ജോര്‍ജ്. സഹോദി ഭര്‍ത്താവ് ലിയോ തോലത്ത്.

സംസ്‌കാരം പിന്നീട് .

Other News in this category



4malayalees Recommends