പ്രതിരോധ ചിലവുകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി ; 2030 ഓടെ പ്രതിരോധ ചിലവ് പ്രതിവര്‍ഷം 87 ബില്യണ്‍ പൗണ്ടായി ഉയരും

പ്രതിരോധ ചിലവുകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി ; 2030 ഓടെ പ്രതിരോധ ചിലവ് പ്രതിവര്‍ഷം 87 ബില്യണ്‍ പൗണ്ടായി ഉയരും
പ്രതിരോധം ശക്തമാക്കേണ്ട അവസ്ഥയില്‍ കൂടുതല്‍ തുക നീക്കിവച്ച് യുകെ ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവര്‍ഷം പ്രതിരോധ ചിലവ് 87 മില്യണ്‍ പൗണ്ടായി ഉയരും

പ്രതിരോധ ചിലവ് ഉയര്‍ത്തണമെന്നതില്‍ ഡിഫന്‍സ് സെക്രട്ടറി ഗ്രാന്‍ഡ് ഷാപ്പ്‌സ് ഉള്‍പ്പെടെയുള്ള ടോറി എംപിമാര്‍ നാളുകളായി സമ്മര്‍ദ്ദം ചിലത്തിയിരുന്നു. യുക്രെയ്‌ന് പ്രതിവര്‍ഷം മൂന്നു ബില്യണ്‍ പൗണ്ടെങ്കിലും ധനസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിരോധ ചിലവുകളുടെ പരിധിയില്‍ വരും.

യുകെയുടെ പ്രതിരോധ വിഷയത്തില്‍ കടുത്ത വിമര്‍ശനമാണ് ലേബര്‍ പാര്‍ട്ടി നടത്തിവരുന്നത്

അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ 12 മാസത്തിനുള്ളില്‍ തന്ത്രപരമായ പ്രതിരോധ, സുരക്ഷാ അവലോകനം നടത്തുമെന്നും പ്രതിരോധ ചിലവ് ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനം ആക്കുമെന്നും ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.

പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി 2022 ജൂണില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി ബോറിസ് വ്യക്തമാക്കിയിരുന്നു

Other News in this category



4malayalees Recommends