ഹൈവേ കോഡ് മാറ്റങ്ങള്‍ ജനുവരി അവസാനം നിലവില്‍ വരും; മാറ്റങ്ങള്‍ അറിയാതെ വാഹനം ഓടിച്ചാല്‍ 200 പൗണ്ട് ഫൈനും, ലൈസന്‍സില്‍ 6 പോയിന്റും; ബ്രിട്ടനിലെ റോഡുകളില്‍ പല ശീലങ്ങളും മാറ്റാന്‍ സമയമായി

ഹൈവേ കോഡ് മാറ്റങ്ങള്‍ ജനുവരി അവസാനം നിലവില്‍ വരും; മാറ്റങ്ങള്‍ അറിയാതെ വാഹനം ഓടിച്ചാല്‍ 200 പൗണ്ട് ഫൈനും, ലൈസന്‍സില്‍ 6 പോയിന്റും; ബ്രിട്ടനിലെ റോഡുകളില്‍ പല ശീലങ്ങളും മാറ്റാന്‍ സമയമായി

ഹൈവേ കോഡ് മാറ്റങ്ങള്‍ നിലവില്‍ വരുന്നതോടെ പതിവ് ശീലങ്ങള്‍ക്ക് ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ 200 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. ലൈസന്‍സില്‍ ആറ് പോയിന്റും ലഭിക്കുന്ന ശീലങ്ങള്‍ മാറ്റാന്‍ സമയമായെന്ന് അര്‍ത്ഥം.


ജനുവരി അവസാനത്തിലാണ് പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നത്. ഇതോടെ നിലവിലെ ശീലങ്ങളുമായി മുന്നോട്ട് പോയാല്‍ പിഴയും, പോയിന്റും അടിച്ചുകിട്ടുമെന്നതാണ് അവസ്ഥ. വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതും, ടെക്‌സ്റ്റ് ചെയ്യുന്നതും ഏറെ കാലമായി കുറ്റകരമാണ്.

എന്നാല്‍ ജനുവരി 29 മുതല്‍ മോട്ടോറിസ്റ്റുകള്‍ വാഹനം ഓടിക്കുമ്പോള്‍ ഫോട്ടോസും, വീഡിയോയും എടുക്കുന്നതിനും പുറമെ മ്യൂസിക് പ്ലേലിസ്റ്റില്‍ സ്‌ക്രോള്‍ ചെയ്യുന്നതും, ഗെയിമുകള്‍ കളിക്കുന്നതും ഉള്‍പ്പെടെ വിലക്ക് വരും.

സാറ്റ്-നാവിഗേഷന്‍ പോലുള്ള ഹാന്‍ഡ്‌സ്-ഫ്രീ ഡിവൈസുകള്‍ ഉപയോഗിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അനുമതിയുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ കൈയിലുള്ള ഫോണില്‍ കോള്‍ വിളിക്കുന്നതും, സന്ദേശം അയയ്ക്കുന്നതും നിലവില്‍ നിയമവിരുദ്ധമാണ്. ഇനി സംഗീതം മാറ്റുന്നതിനും, ഫോട്ടോ എടുക്കുന്നതിനും ഫൈന്‍ ലഭിക്കും.

2022ല്‍ ഹൈവേ കോഡില്‍ ഇവയ്ക്ക് പുറമെ മറ്റ് മാറ്റങ്ങള്‍ വരുത്തും. പുതിയ കാറുകളില്‍ വേഗത നിയന്ത്രിക്കാന്‍ ടെക് ഫിറ്റ് ചെയ്യുന്നതും, അടുത്ത വര്‍ഷം മുതല്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന സംവിധാനങ്ങളും ആവശ്യമായി വരും.
Other News in this category



4malayalees Recommends