Cinema

തെലങ്കാന തിരഞ്ഞെടുപ്പില് വോട്ട് രേഖപ്പെടുത്തി സൂപ്പര് താരങ്ങളും. 119 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. അല്ലു അര്ജുന്, ചിരഞ്ജീവി, ജൂനിയര് എന്ടിആര്, എസ്.എസ് രാജമൗലി, എം.എം കീരവാണി തുടങ്ങി തെലുങ്ക് സിനിമയിലെ പ്രമുഖര് വോട്ട് ചെയ്യാനെത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ഭാര്യ ലക്ഷ്മി പ്രണതി, അമ്മ ശാലിനി നന്ദമുരി എന്നിവര്ക്കൊപ്പമാണ് ജൂനിയര് എന്ടിആര് വോട്ട് ചെയ്യാനെത്തിയത്. 'വോട്ട് ചെയ്യാനുള്ള അവസരം എല്ലാവരും വിനിയോഗിക്കണം.. ഇതൊരു അവധി ദിനമല്ല' എന്നാണ് സംഗീതസംവിധായകന് എം.എം കീരവാണി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭാര്യക്കൊപ്പം വോട്ട് ചെയ്തതിന് ശേഷമുള്ള ചിത്രം പങ്കുവച്ച് 'ഞങ്ങള് ചെയ്തു, നിങ്ങളോ? ഒരു വോട്ടര് ആയതില് അഭിമാനിക്കൂ' എന്നാണ് സംവിധായകന് എസ്.എസ് രാജമൗലി എക്സില് പങ്കുവച്ച പോസ്റ്റ്.

നാലര വര്ഷത്തോളം നീണ്ട ഷൂട്ടിംഗ് അവസാനിച്ചിട്ട് ഒരു വര്ഷമായെങ്കിലും 'ആടുജീവിതം' സിനിമയുടെ റിലീസിനെ കുറിച്ച് യാതൊരു വിവരങ്ങളും ഇതുവരെ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. ആവേശത്തോടെ കാത്തിരിക്കുന്ന മലയാളി പ്രേക്ഷകര്ക്ക് മുന്നില് വമ്പന് അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്. സിനിമ എന്ന് തിയേറ്ററുകളില് എത്തുമെന്ന ചോദ്യത്തിന് മറുപടിയുമായി

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതം പ്രമേയമാക്കി മേഘ്ന ഗുല്സാര് സംവിധാനം ചെയ്ത് 2020 ല് റിലീസ് ചെയ്ത ചിത്രമായിരുന്നു 'ഛപാക്ക്'. ദീപിക പദുകോണ് ആആയിരുന്നു ചിത്രത്തില് പ്രധാന വേഷത്തിലെത്തിയത്. സാമൂഹിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചിട്ടും സിനിമ ബോക്സ് ഓഫീസില് പരാജയമായിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ കുറിച്ച് സംസാരിച്ച ചിത്രം വേണ്ടത്ര ശ്രദ്ധ

'കാന്താര' ബ്ലോക്ബസ്റ്റര് ചാര്ട്ടില് ഇടം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് ഏറെ ചര്ച്ചയായിരുന്നു. പരശുരാമനാണ് ഫസ്റ്റ് ലുക്കിലെ കഥാപാത്രം എന്ന തരത്തിലുള്ള ചര്ച്ചകളും ഉയര്ന്നു വന്നിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഋഷബ് ഷെട്ടി. എല്ലാം പ്രേക്ഷകരുടെ ഭാവനയ്ക്ക് വിടുകയാണെന്ന് പറഞ്ഞ ഋഷബ് ഷെട്ടി, പരശുരാമന് മാത്രമല്ല ഇതേ

ദൈര്ഘ്യത്തിന്റെ പേരില് രണ്ബിര് കപൂറിന്റെ 'അനിമല്' ചിത്രം ചര്ച്ചകളില് നിറഞ്ഞിരുന്നു. ഡിസംബര് ഒന്നിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ദൈര്ഘ്യം 3 മണിക്കൂറും 21 മിനിറ്റുമാണ്. എ സര്ട്ടിഫിക്കറ്റ് ആണ് സെന്സര് ബോര്ഡ് ചിത്രത്തിന് നല്കിയിരിക്കുന്നത്. അഞ്ച് പ്രധാന മാറ്റങ്ങളാണ് ചിത്രത്തില് സെന്സര് ബോര്ഡ് നിര്ദേശിച്ചിരിക്കുന്നത്. അതിലൊന്ന് ചിത്രത്തിലെ

മലയാള സിനിമയിലെ ആദ്യ ലേഡി സ്റ്റണ്ട് മാസ്റ്റര് ആണ് കാളി. മാഫിയ ശശിയുടെ അസിസ്റ്റന്റ് ആയി എത്തിയ കാളി 'കളിമണ്ണ്' എന്നി സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സ്റ്റണ്ട് മാസ്റ്ററായി പ്രവര്ത്തിച്ച് തുടങ്ങിയ ശേഷം താരങ്ങളില് നിന്ന് അടക്കം നിരവധി ദുരനുഭവങ്ങള് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കാളി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്. നടന് ബിനീഷ് ബാസ്റ്റിന്റെ പേര് എടുത്ത് പറഞ്ഞു

സ്റ്റൈലിഷ് വില്ലന് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് വിജയ് സേതുപതി. വിക്രം വേദയിലെ നെഗറ്റീവ് ഷേയ്ടുള്ള കഥാപാത്രത്തിന് മികച്ച പ്രശംസകളായിരുന്നു വിജയ് സേതുപതിക്ക് ലഭിച്ചത്. അതിന് ശേഷം ലോകേഷ് കനകരാജ് വിജയ് കൂട്ടുക്കെട്ടില് പുറത്തിറങ്ങിയ 'മാസ്റ്ററി'ലും താരം വില്ലനായിരുന്നു. അതിന് ശേഷം വന്ന ലോകേഷ് ചിത്രം 'വിക്ര'ത്തിലും വിജയ് സേതുപതിയുടെ സന്തനം എന്ന പ്രതിനായക വേഷം ഏറെ

ഡേര്ട്ടി പിക്ചര് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വിദ്യ നേടിയിരുന്നു. എന്നാല് ഈ ചിത്രത്തില് അഭിനയിച്ച് സ്വന്തം കരിയര് ഇല്ലാതാക്കരുത് എന്ന് പലരും ആദ്യം തന്നോട് പറഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യ ബാലന് ഇപ്പോള്. ഗോവന് അന്താരാഷ്ട്ര ചലച്ചിത്രമേളയില് (ഐഎഫ്എഫ്ഐ) വിദ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള് ശ്രദ്ധ നേടുന്നത്.

25 വര്ഷത്തോളമായി സിനിമാ മേഖലയില് നിന്നും അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും നിറഞ്ഞുനിന്നിരുന്നു. കനകയ്ക്ക് കാന്സര് ആയിരുന്നുവെന്നും നടി മരിച്ചെന്നും വാര്ത്തകള് പ്രചരിച്ചിരുന്നു. കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തര്ക്കവും ഏറെ വിവാദമായിരുന്നു. കനകയുടെ പുതിയൊരു ചിത്രമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായി കൊണ്ടിരിക്കുന്നത്. കനകയെ