Oman

റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയില്‍
രാജ്യത്ത് ആസൂത്രണം ചെയ്തിട്ടുള്ള റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണെന്ന് ഗതാഗത ആശയ വിനിമയ ,വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. മസ്‌കത്ത് മെട്രോക്കുള്ള കണ്‍സള്‍ട്ടന്‍സി പഠനം ഈ വര്‍ഷം പൂര്‍ത്തിയാകും. നൂറു കോടി റിയാല്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മെട്രോ ലൈനിന്ന് 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. വരാനിരിക്കുന്ന സുല്‍ത്താന്‍ ഹൈതം സിറ്റിയിലേക്കുള്ള കണക്ടിവിറ്റി ഉള്‍പ്പെടെ 42 പാസഞ്ചര്‍ സ്റ്റേഷനുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം മസ്‌കത്ത് മെട്രോയുള്ള കാര്യത്തില്‍ ഈ വര്‍ഷം തന്നെ തീരുമാനമുണ്ടാകുമെന്ന് ഗതാഗത വാര്‍ത്ത വിനിമയ വിവര സാങ്കേതിക മന്ത്രി എഞ്ചിനീയര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മസ്‌കത്ത് മെട്രോയുടെ ആദ്യ കണ്‍സള്‍ട്ടന്‍സി പഠനത്തിന് ടെന്‍ഡറുകള്‍

More »

വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത് ; ഒരാള്‍ പിടിയില്‍
വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സ് യൂണിറ്റിന്റെ സഹകരണത്തോടെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ പിടികൂടിയത്. 330 ലധികം പാക്കറ്റ് ഖാട്ട് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായതായി

More »

ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ബാഗേജുകള്‍ക്ക് നിരക്കിളവ്
ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. അധിക ബാഗേജിന് 45 ശതമാനം വരെയാണ് നിരക്കിളവ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 30 വരെ ഈ ഇളവുകള്‍ ലഭിക്കുമെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അഞ്ചു കിലോ അധിക ബാഗേജിന് നേരത്തെ 16 റിയാലാണ് ഈടാക്കിയിരുന്നത്. നിലവില്‍ നിരക്ക് ഒമ്പതു

More »

ഒമാന്‍ എണ്ണ വില വര്‍ധിക്കുന്നു
ഒമാന്‍ അസംസ്‌കൃത എണ്ണ വില വീണ്ടും ഉയര്‍ന്ന് ബാരലിന് 82.39 ഡോളറിലെത്തി. ചൊവ്വാഴ്ചത്തേക്കാള്‍ അര ഡോളറിലധികമാണ് ബുധനാഴ്ച വര്‍ധിച്ചത്. ബാരലിന് 81.86 ഡോളറായിരുന്നു ചൊവ്വാഴ്ചത്തെ നിരക്ക്. തിങ്കളാഴ്ച 80.83 ഡോളറായിരുന്നു എണ്ണ വില. ജനുവരി 31 ന് ബാരലിന് 81.57 ഡോളറായിരുന്നു. പിന്നീട് വില കുറഞ്ഞ് ബാരലിന് 77.40 ഡോളര്‍ വരെയും എത്തിയിരുന്നു. എണ്ണ വില ഇനിയും വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍

More »

ഒമാനില്‍ മഴ തുടരുന്നു ; ഒഴുക്കില്‍പ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി
ഒമാനില്‍ ശക്തമായ മഴ തുടരുന്നു. വാദികള്‍ നിറഞ്ഞൊഴുകി. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ മൂന്നു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു.  ഇന്നലെ ഉച്ചയോടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെടുന്നത്. ഇവര്‍ക്കായുള്ള തിരച്ചിലിനിടെ മൂന്നു കുട്ടികളേയും മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ

More »

ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകള്‍ സമ്പൂര്‍ണമായി നിരോധിക്കുന്നു
പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ഒമാനൊരുങ്ങുന്നു. ഘട്ടം ഘട്ടമായാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഇല്ലാതാക്കുകയെന്നും 2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളില്ലാത്ത രാജ്യമായി ഒമാന്‍ മാറുമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു. നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ ആയിരം റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്നവരുടെ

More »

ഒമാനില്‍ നാളെ മുതല്‍ കനത്ത മഴ
ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ശക്തമായ കാറ്റിന്റെയും ഇടിയുടേയും അകമ്പടിയോടെയാകും മഴ. ആലിപ്പഴവുമുണ്ടാകും. മുസന്ദം , പടിഞ്ഞാറന്‍ തീരങ്ങളിലും ഒമാന്‍ കടല്‍ തീരങ്ങളിലും തിരമാലകള്‍

More »

കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂര്‍ പുതിയോട്ടില്‍ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസല്‍ (46) ഹൃദയാഘാതം മൂലം അന്തരിച്ചു. അല്‍ ഖുദ് ലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. മസ്‌കത്തില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സെയ്ല്‍സ്മാന്‍ ആയിജോലി ചെയ്തുവരികയായിരുന്നു. നജ്മ ഫൈസലാണ് ഭാര്യ മൃതദേഹം

More »

സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയും ബിസിനസ് നടത്തുന്നവര്‍ക്ക് ലൈസന്‍സ് വേണം
ഒമാനില്‍ സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയും ബിസിനസ്, പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ലൈസന്‍സ് അത്യാവശ്യമാണെന്ന് ഒമാന്‍. വാണിജ്യ,വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. ഓണ്‍ലൈന്‍ വഴിയാണ് മന്ത്രാലയം ഇതുമായി

More »

250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍ താരിക് ബിന്‍ ഹൈത്തം ഉത്തരവ് പുറപ്പെടുവിച്ചു. 2024ലെ 26ാം നമ്പര്‍ ഉത്തരവ് പ്രകാരം 257 പ്രവാസികള്‍ക്കാണ് സുല്‍ത്താന്‍ രാജ്യത്തിന്റെ പൗരത്വം നല്‍കി ആദരിച്ചത്. പുതുതായി പൗരത്വം ലഭിച്ചവര്‍ക്ക

മസ്‌കത്ത് മുനിസിപ്പാലിറ്റി അഞ്ചു പാര്‍ക്കുകള്‍ പുതിയതായി നിര്‍മ്മിക്കുന്നു

നഗര ജീവിതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്‌കത്ത് മുനിസിപ്പാലിറ്റി പുതുതായി അഞ്ച് പാര്‍ക്കുകള്‍ നിര്‍മ്മിക്കും. ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിന്റെ ക്ഷേമം പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി അഞ്ചു റെസിഡന്‍ഷ്യല്‍ അയല്‍പക്ക ഉദ്യാനങ്ങള്‍

ഒമാനില്‍ പുതിയ വാഹനങ്ങള്‍ ഇനി കമ്പനികള്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

ഒമാനില്‍ പുതിയ വാഹനങ്ങള്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. ഇതുസംബന്ധിച്ച് ആര്‍ഒപി (റോയല്‍ ഒമാന്‍ പൊലീസ്) ബന്ധപ്പെട്ട വിഭാഗങ്ങളുമായി ധാരണാപത്രം ഒപ്പുുവച്ചു. നേരത്തെ വാഹന രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന്

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് വരെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ല: ഒമാന്‍

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഐക്യരാഷ്ട്രസഭയില്‍ അതിന് പൂര്‍ണ അംഗത്വം നല്‍കുന്നതിലൂടെയും മാത്രമേ മിഡില്‍ ഈസ്റ്റ് മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയൂവെന്ന് ഒമാന്‍ സുല്‍ത്താനേറ്റ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 10ാമത്

പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം അനുവദിച്ചു

200 ല്‍ പരം പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ്. വിവിധ ഇന്ത്യക്കാരായ 257 പ്രവാസികള്‍ക്കാണ് ഇത്തവണ ഒമാന്‍ പൗരത്വം അനുവദിച്ച് രാജകീയ

ഒമാനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ഒമാനിലെ സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളിയായ സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. സുഹാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തില്‍ എത്തിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറിലാണ് നാട്ടിലേക്ക്