Oman

ഒമാനിലെ വിവിധ ഗവേണേറ്റുകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ
ഒമാനിലെ വിവിധ ഗവേണേറ്റുകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ചവരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്.  ബുറൈമി, തെക്ക്‌വടക്ക് ബാത്തിന, ദാഖിലിയ, ദാഹിറ, മുസന്ദം, മസ്‌കറ്റ് തുടങ്ങിയ ഗവര്‍ണറേറ്റുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. 20 മുതല്‍ 60 മില്ലിമീറ്റര്‍വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 28മുതല്‍ 64 കി.മീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്. രണ്ട് മുതല്‍ 3.5മീറ്റര്‍വരെ തിരമാലകള്‍ ഉയര്‍ന്നേക്കാം.  

More »

ഒമാനില്‍ നാല്പതിലധികം പ്രവാസികള്‍ അറസ്റ്റിലായി
ഒമാനില്‍ നാല്പതിലധികം പ്രവാസികള്‍ അറസ്റ്റിലായതായി തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വാ  വിലായത്തില്‍ നിന്നാണ് നാല്പത്തി മൂന്നു പ്രവാസികളെ പിടികൂടിയതെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ  അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ ജനറല്‍

More »

ഒമാനില്‍ വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദം
ഒമാനില്‍ വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദം വരുന്നു. ആദ്യ ന്യൂനമര്‍ദ്ദം ഈ മാസം നാലു മുതല്‍ ആറു വരേയും രണ്ടാമത്തെ ന്യൂനമര്‍ദ്ദം എട്ടു മുതലും ആരംഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലും ഒമാന്റെ തീര പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്നും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ

More »

ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ
ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച് രണ്ടു വരെ മഴ തുടരും. വടക്കന്‍ ബാത്തിന, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളിലാകും കൂടുതല്‍ മഴയെത്തുക. മസ്‌കത്ത്, തെക്കന്‍ ബാത്തിന, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലേക്കും മഴ ഭാഗികമായി വ്യാപിക്കുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. മുസന്ദം

More »

ഗാസയിലേക്ക് മൂന്നാം ഘട്ട സഹായം കൈമാറി
ഗാസയിലെ നിസ്സഹായരായ പലസ്തീന്‍ ജനതയ്ക്കുള്ള ഒമാന്റെ കൈത്താങ്ങ് തുടരുന്നു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഒമാന്‍ ചാരിര്‌റബിള്‍ ഓര്‍ഗനൈസേഷന്‍ മൂന്നാം ഘട്ട അവശ്യ വസ്തുക്കള്‍ എത്തിച്ചു. റോയല്‍ എയര്‍ഫോഴ്‌സ് ഓഫ് ഒമാന്റെ വിമാനത്തില്‍ അവശ്യ വസ്തുക്കളും ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളുമാണ് കൈമാറിയത്. ജോര്‍ദാനിലെ ഒമാന്‍ എംബസിയുടെ

More »

ഒമാനില്‍ വാഹനാപകടം; എറണാകുളം സ്വദേശി മരിച്ചു
ഒമാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. എറണാകുളം സ്വദേശിയായ കൊമ്പനാകുടി സാദിഖ് (23)ആണ് വാഹനാപകടത്തില്‍ മരിച്ചത്. ലിവസനയ്യയില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്പ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന്

More »

ന്യൂന മര്‍ദം ; ഒമാനില്‍ വീണ്ടും മഴ വരുന്നു
ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് ഞായറാഴ്ച മുതല്‍ ബുധനാഴ്ചവരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ഒമാന്‍ കടലിന്റെ തീര പ്രദേശങ്ങള്‍, അല്‍ ഹജര്‍ പര്‍വത നിരകള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.  കാറ്റിന്റെയും ഇടിയുടേയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. കടല്‍

More »

ഒമാനില്‍ ഉള്ളി വില ഇനിയും ഉയര്‍ന്നേക്കും
ഉള്ളി കയറ്റുമതി നയത്തില്‍ ഒരു മാറ്റവുമില്ലെന്നും കയറ്റുമതി നിരോധന മാര്‍ച്ച് 31 വരെ തുടരുന്നുമെന്നുമുള്ള ഇന്ത്യന്‍ ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ്ങിന്റെ പ്രസ്താവന ഒമാനില്‍ ഉള്ളി വില ഉയരാന്‍ കാരണമാക്കും. ഇന്ത്യന്‍ ഉള്ളി നിലച്ചതോടെ പാക്‌സിതാന്‍ ഉള്ളിയാണ് വിപണി പിടിച്ചിരിക്കുന്നത്. എന്നാല്‍ പാകിസ്താന്‍ ഉള്ളിയുടെ വരവും കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു.

More »

റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയില്‍
രാജ്യത്ത് ആസൂത്രണം ചെയ്തിട്ടുള്ള റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണെന്ന് ഗതാഗത ആശയ വിനിമയ ,വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. മസ്‌കത്ത് മെട്രോക്കുള്ള കണ്‍സള്‍ട്ടന്‍സി പഠനം ഈ വര്‍ഷം പൂര്‍ത്തിയാകും. നൂറു കോടി റിയാല്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മെട്രോ ലൈനിന്ന് 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. വരാനിരിക്കുന്ന സുല്‍ത്താന്‍ ഹൈതം

More »

ഒമാനിലെത്തുന്ന സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ സൗജന്യ ചികിത്സ

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി