ഒമാനിലെ വിവിധ ഗവേണേറ്റുകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ

ഒമാനിലെ വിവിധ ഗവേണേറ്റുകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ
ഒമാനിലെ വിവിധ ഗവേണേറ്റുകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ചവരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്.

ബുറൈമി, തെക്ക്‌വടക്ക് ബാത്തിന, ദാഖിലിയ, ദാഹിറ, മുസന്ദം, മസ്‌കറ്റ് തുടങ്ങിയ ഗവര്‍ണറേറ്റുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. 20 മുതല്‍ 60 മില്ലിമീറ്റര്‍വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 28മുതല്‍ 64 കി.മീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്. രണ്ട് മുതല്‍ 3.5മീറ്റര്‍വരെ തിരമാലകള്‍ ഉയര്‍ന്നേക്കാം.

Other News in this category



4malayalees Recommends