Oman

സുരക്ഷാ പ്രശ്‌നം; ഒമാന്‍ എയറിലും മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ക്ക് നിയന്ത്രണം; ചെക്ക് ഇന്‍ ലഗേജുകളില്‍ ഇവ കൊണ്ടുപോകാന്‍ അനുവദിക്കില്ല
സുരക്ഷാ കാരണങ്ങളാല്‍ ഒമാന്‍ എയറിലും മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചെക്ക് ഇന്‍ ലഗേജുകളില്‍ ഇവ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ചെക് ഇന്‍ ലഗേജില്‍ മാക്ബുക്ക് പ്രോ കൊണ്ടുപോകാനാവില്ലെങ്കിലും ഇവ കാബിന്‍ ബാഗേജിനൊപ്പം അനുവദിക്കും. എന്നാല്‍ മാക്ബുക്കുകള്‍ യാത്രയിലുടനീളം ഓഫ്‌ചെയ്തുവെയ്ക്കണം. ബാറ്ററികള്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവിധ വിമാനക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാക്ബുക്ക് പ്രോ 15 ഇഞ്ച് മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2015 സെപ്തംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ വിറ്റഴിക്കപ്പെട്ട കംപ്യൂട്ടറുകള്‍ക്കാണ് ഇത്തരം പ്രശ്നങ്ങളുള്ളത്. ബാറ്ററികള്‍ അമിതമായി ചൂടാവാനും തീപിടിക്കാനും സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടി ഇവ കമ്പനി

More »

ഒമാനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യണം; ദീര്‍ഘകാലമായി താമസിക്കുന്നവര്‍ക്കും ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയവര്‍ക്കും നിര്‍ദേശം ബാധകം
ഒമാനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി. മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരും നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ദീര്‍ഘകാലമായി താമസിക്കുന്നവര്‍ക്കും ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയവര്‍ക്കും ഇത് ബാധകമാണ്. രാജ്യത്ത് കഴിയുന്ന മേല്‍വിലാസം എല്ലാ ഇന്ത്യക്കാരും നല്‍കണം. ആവശ്യ ഘട്ടങ്ങളില്‍ വേഗത്തില്‍ സഹായം

More »

വിദേശി - സ്വദേശി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി ഒമാന്‍; പദ്ധതി നടപ്പിലാക്കുക സ്വകാര്യ മേഖലയില്‍
സ്വകാര്യ മേഖലയിലെ വിദേശി - സ്വദേശി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി ഒമാന്‍. ധമനി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ നിയമങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ധനകാര്യ മന്ത്രാലയത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. നിയമത്തില്‍ തൊഴിലുടമയുടേയും തൊഴിലാളികളുടേയും

More »

ഒമാനില്‍ ജോലി തേടുന്നവരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത; രാജ്യത്ത് പുതുതായി തൊഴില്‍ വിസ അനുവദിക്കുന്നതില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്; റദ്ധാക്കപ്പെട്ട തൊഴില്‍ വിസയുടെ എണ്ണത്തിലും വര്‍ധനവ്
ഒമാനില്‍ പുതുതായി തൊഴില്‍ വിസ അനുവദിക്കുന്നതില്‍ കുറവുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട്. 2,59,888 തൊഴില്‍ വിസയാണ് 2018ല്‍ അനുവദിച്ചത്. അതേസമയം 2017-ല്‍ ഇത് 3,73,511ഉം 2016-ല്‍ 3,69,961-ഉം ആയിരുന്നു. കൂടാതെ 2,78,674 തൊഴില്‍ വിസകളാണ് കഴിഞ്ഞ വര്‍ഷം മാത്രം റദ്ദാക്കപ്പെട്ടത്.  സ്‌പോണ്‍സര്‍ ട്രാന്‍സ്ഫര്‍ വിസ 2018ല്‍ ആകെ 193 ആയിരുന്നു. 2017ല്‍ 281ഉം.

More »

മുഹറം ഒന്നിന് ഒമാനില്‍ അവധി പ്രഖ്യാപിച്ചു; സര്‍ക്കാര്‍ ജീവനക്കാര്‍, പബ്ലിക്ക് അതോരിറ്റി, സ്വകാര്യ കമ്പനികളിലെ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് അന്നേദിവസം അവധി; സെപ്റ്റംബര്‍ ഒന്നിനോ രണ്ടിനോ മാസപ്പിറവി
ഹിജ്‌റ പുതുവര്‍ഷത്തിന്റെ ആദ്യ ദിവസമായ മുഹറം ഒന്നിന് ഒമാനില്‍ അവധി പ്രഖ്യാപിച്ചു.ഹിജ്‌റ കലണ്ടര്‍ പ്രകാരം 1441 വര്‍ഷമാണ് വരാനിരിക്കുന്നത്. സെപ്തംബര്‍ ഒന്ന് ഞായറാഴ്ചയോ അല്ലെങ്കില്‍ രണ്ട് തിങ്കളാഴ്ചയോ മാസപ്പിറവി കണ്ടേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.  മുഹറം ഒന്നിന് പൊതുഅവധിയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍, പബ്ലിക്ക്

More »

ഇനി ഓഫീസുകളില്‍ കയറിയിറങ്ങേണ്ട; സമയ നഷ്ടം ഒഴിവാക്കാം; ഒമാനില്‍ തൊഴില്‍ വിസയ്ക്ക് ഇലക്ട്രോണിക് അപേക്ഷ വരുന്നു
തൊഴില്‍ വിസയ്ക്ക് ഇലക്ട്രോണിക് അപേക്ഷയ്ക്ക് സൗകര്യമൊരുക്കാന്‍ ഒമാന്‍ ഒരുങ്ങുന്നു.  റോയല്‍ ഒമാന്‍ പൊലീസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ഇ-വീസാ സംവിധാനം തൊഴില്‍ വീസയിലും ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. www.evisa.rop.gov.om എന്ന വെബ്സൈറ്റില്‍ യൂസര്‍നെയിം, പാസ്വേഡ് എന്നിവ റജിസ്റ്റര്‍ ചെയ്ത് തൊഴിലുടമക്ക് നേരിട്ട് വീസയ്ക്ക് അപേക്ഷ

More »

സലാല ടൂറിസം ഫെസ്റ്റിവെല്‍ ഇന്നലെ സമാപിച്ചു; ഇക്കുറി ഫെസ്റ്റിലേക്കെത്തിയത് ഖരീഫ് സഞ്ചാരികളും ദോഫാര്‍ നിവാസികളുമടക്കം ആയിരക്കണക്കിന് സഞ്ചാരികള്‍
സലാല ടൂറിസം ഫെസ്റ്റിവെല്‍ വെള്ളിയാഴ്ച സമാപിച്ചു. ജുലൈ 11 മുതല്‍ ഇത്തീനിലെ നഗരസഭ റിക്രിയേഷണല്‍ സെന്ററില്‍ നടന്ന ഫെസ്റ്റിവെലില്‍ ഖരീഫ് സഞ്ചാരികളും ദോഫാര്‍ നിവാസികളുമടക്കം ആയിരക്കണക്കിന് സഞ്ചാരികളാണെത്തിയത്.  സഹല്‍നൂത്തിലെ ബലൂണ്‍ കാണിവെല്‍, സംഹറം ടൂറിസ്റ്റ് വില്ലേജ്, അതിന ലാന്റ് പാര്‍ക്ക്, തഖാ-മിര്‍ബാത്ത് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മറ്റ്

More »

ആ വാര്‍ത്ത സത്യമല്ല; സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പരിഷ്‌കരിക്കുന്നവെന്ന പ്രചരണങ്ങള്‍ നിഷേധിച്ച് റോയല്‍ ഒമാന്‍ പൊലീസ്
സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പരിഷ്‌കരിക്കുന്നവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നിഷേധിച്ച് റോയല്‍ ഒമാന്‍ പൊലീസ്. നമ്പര്‍ പ്ലേറ്റുകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതോടെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍

More »

നിയമലംഘനങ്ങള്‍ നടത്താന്‍ ഭയക്കണം; തൊഴില്‍, താമസ നിയമ ലംഘങ്ങള്‍ക്ക് അറസ്റ്റിലായ 478 വിദേശികളെ ഒമാനില്‍ നിന്ന് നാടുകടത്തി
 തൊഴില്‍, താമസ നിയമ ലംഘങ്ങള്‍ക്ക് അറസ്റ്റിലായ 478 വിദേശികളെ നാടുകടത്തി. ദാഹിറ ഗവര്‍ണറേറ്റില്‍ മാനവവിഭവ ശേഷി മന്ത്രാലയം നടത്തിയ പരിശോധനക്കിടെ പിടിയിലായവര്‍ക്കെതിരെയാണ് നടപടി. കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 625 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ 478 പേരെയാണ് അതത് രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച്

More »

250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍ താരിക് ബിന്‍ ഹൈത്തം ഉത്തരവ് പുറപ്പെടുവിച്ചു. 2024ലെ 26ാം നമ്പര്‍ ഉത്തരവ് പ്രകാരം 257 പ്രവാസികള്‍ക്കാണ് സുല്‍ത്താന്‍ രാജ്യത്തിന്റെ പൗരത്വം നല്‍കി ആദരിച്ചത്. പുതുതായി പൗരത്വം ലഭിച്ചവര്‍ക്ക

മസ്‌കത്ത് മുനിസിപ്പാലിറ്റി അഞ്ചു പാര്‍ക്കുകള്‍ പുതിയതായി നിര്‍മ്മിക്കുന്നു

നഗര ജീവിതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്‌കത്ത് മുനിസിപ്പാലിറ്റി പുതുതായി അഞ്ച് പാര്‍ക്കുകള്‍ നിര്‍മ്മിക്കും. ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിന്റെ ക്ഷേമം പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി അഞ്ചു റെസിഡന്‍ഷ്യല്‍ അയല്‍പക്ക ഉദ്യാനങ്ങള്‍

ഒമാനില്‍ പുതിയ വാഹനങ്ങള്‍ ഇനി കമ്പനികള്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

ഒമാനില്‍ പുതിയ വാഹനങ്ങള്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. ഇതുസംബന്ധിച്ച് ആര്‍ഒപി (റോയല്‍ ഒമാന്‍ പൊലീസ്) ബന്ധപ്പെട്ട വിഭാഗങ്ങളുമായി ധാരണാപത്രം ഒപ്പുുവച്ചു. നേരത്തെ വാഹന രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന്

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് വരെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ല: ഒമാന്‍

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഐക്യരാഷ്ട്രസഭയില്‍ അതിന് പൂര്‍ണ അംഗത്വം നല്‍കുന്നതിലൂടെയും മാത്രമേ മിഡില്‍ ഈസ്റ്റ് മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയൂവെന്ന് ഒമാന്‍ സുല്‍ത്താനേറ്റ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 10ാമത്

പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം അനുവദിച്ചു

200 ല്‍ പരം പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ്. വിവിധ ഇന്ത്യക്കാരായ 257 പ്രവാസികള്‍ക്കാണ് ഇത്തവണ ഒമാന്‍ പൗരത്വം അനുവദിച്ച് രാജകീയ

ഒമാനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ഒമാനിലെ സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളിയായ സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. സുഹാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തില്‍ എത്തിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറിലാണ് നാട്ടിലേക്ക്