Oman

രൂപയുടെ വിനിമയ മൂല്യം കുറഞ്ഞു; ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് 185 രൂപ കടന്നു; ഒരു ഒമാന്‍ റിയാല്‍ കൊടുത്താല്‍ 185.86 ലഭിക്കും
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയരത്തില്‍. തിങ്കളാഴ്ച ഒരു ഒമാനി റിയാലിന് 185 രൂപയില്‍ അധികമാണ് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ 184.40 മുതല്‍ 184.50 വരെയായിരുന്നു നിരക്ക്. ഒരു ഘട്ടത്തില്‍ ഇത് 185. 20 ആയി ഉയര്‍ന്നു. ഇന്ന് 185.86 ആണ് വിനിമയ നിരക്ക്.  

More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകി; വൈകിട്ട് 6.45നു മസ്‌കത്തിലേക്ക് പോകേണ്ട വിമാനം പുറപ്പെട്ടത് രാത്രി 10.50ന്
കണ്ണൂരില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാന സര്‍വീസുകള്‍ വൈകി. കണ്ണൂരില്‍ നിന്നുള്ള ബഹ്‌റെയ്ന്‍, ഷാര്‍ജ, മസ്‌കറ്റ് സര്‍വീസുകള്‍, റിയാദ്, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങിയവയാണ് വൈകിയത്. രാവിലെ 7.10നു റിയാദില്‍ നിന്ന് എത്തേണ്ട വിമാനം ഉച്ചയ്ക്ക് 12.10നാണ് എത്തിയത്. ബഹ്‌റൈനില്‍ നിന്നുള്ള

More »

സുരക്ഷ തന്നെ പ്രധാനം; ഒമാനിലെ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളുകളില്‍ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സാമൂഹിക വികസന മന്ത്രാലയം
കൊച്ചു കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ഒമാനിലെ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളുകളില്‍ സെക്യൂരിറ്റി ക്യാമറകള്‍ ഉടന്‍ തന്നെ സ്ഥാപിക്കണമെന്ന് രാജ്യത്തെ സാമൂഹിക വികസന മന്ത്രാലയം. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമപ്രകാരമാണ് ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വ്യവസ്ഥ ചെയ്യുന്നത്. കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളുകള്‍ കൂടാതെ ബാലവേല,

More »

ഒമാനില്‍ തൊഴില്‍ തേടുന്നവര്‍ക്ക് തിരിച്ചടി; സ്വദേശിവല്‍ക്കരണം വീണ്ടും ശക്തമാക്കുന്നു; ആരോഗ്യ മേഖലയില്‍ 18 തസ്തികളില്‍ ഒമാനികള്‍ക്ക് സംവരണം
ആരോഗ്യ മേഖലയില്‍ 18 തസ്തികളില്‍ ഒമാനികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തില്‍ കൂടുതല്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുകയാണ് സംവരണത്തിന്റെ ലക്ഷ്യം. ആരോഗ്യ മന്ത്രാലയത്തില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. റസ്പിറേറ്ററി തെറാപി ടെക്‌നീഷ്യന്‍, അള്‍ട്രാസൗണ്ട് കാര്‍ഡിയോഗ്രാഫി ടെക്‌നീഷ്യന്‍,

More »

ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുമ്പോള്‍ അപകടകരമായ വസ്തുക്കള്‍ ബാഗേജുകളില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം; സാധനങ്ങള്‍ എന്തൊക്കെയെന്നറിയാം
ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുമ്പോള്‍ അപകടകരമായിട്ടുള്ള വസ്തുക്കള്‍ യാത്രക്കാര്‍ ബാഗേജുകളില്‍ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ്. ഹാന്‍ഡ് ബാഗേജുകളിലും ചെക്ഡ് ലഗേജുകളിലും ഉള്‍പ്പെടുത്താനാകുന്ന സാധനങ്ങള്‍ എന്തൊക്കെയെന്ന് യാത്രക്കാര്‍ അറിഞ്ഞിരിക്കണം.  കത്രിക, കത്തി, പൊടിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍, എണ്ണയുള്ള വസ്തുക്കള്‍,

More »

സന്ദര്‍ശക വിസയില്‍ ജോലി കിട്ടുമെന്ന വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; വിസിറ്റിംഗ് വിസ വഴി ഒമാനിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്‌സ്
സന്ദര്‍ശക വിസയില്‍ ജോലി കിട്ടുമെന്ന വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നതായി നോര്‍ക്ക റൂട്ട്‌സ്. കുടുംബ വിസയിലോ, ടൂറിസ്റ്റ് വിസയിലോ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ഒമാനില്‍ എത്തി നിര്‍മ്മാണ തൊഴിലിലും മറ്റും ഏര്‍പ്പെടുത്തുകയും പിന്നീട് ശമ്പളം കിട്ടാതെ വരികയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ അടുത്തകാലത്തായി നടക്കുന്നു. വിസിറ്റിംഗ് വിസ വഴി

More »

ഒമാനില്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകിക്കുകയോ ശമ്പളത്തില്‍ കുറവ് വരുത്തുകയോ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം
ഒമാനില്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകിക്കുകയോ ശമ്പളത്തില്‍ കുറവ് വരുത്തുകയോ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജോലിക്ക് നിയമിക്കുന്നതിന് മുന്‍പ് ഒപ്പുവെയ്ക്കുന്ന തൊഴില്‍ കരാറില്‍ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം, മറ്റ് അലവന്‍സുകള്‍ തുടങ്ങിയവ

More »

ഒമാനില്‍ ഇന്ന് ബലി പെരുന്നാള്‍; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍
 ഒമാനിലെ മുസ്ലിം സമൂഹം ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. സൗദിയിലും യുഎഇയിലും ഉള്‍പ്പടെ മറ്റു ജിസിസി രാഷ്ട്രങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാള്‍. ബലിപെരുന്നാളിനോടുബന്ധിച്ച് പ്രഖ്യാപിച്ച അവധി ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. രാജ്യത്തെ വിവിധ മസ്ജിദുകളില്‍ തിങ്കളാഴ്ച ബലി പെരുന്നാള്‍ നമസ്‌കാരം നടന്നു. ത്യാഗബോധത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പെരുന്നാള്‍

More »

17 പേരുടെ മരണത്തിന് കാരണമായ ദുബായ് ബസ് അപകടം; ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍ക്ക് ജാമ്യം
ദുബായില്‍ 17 പേരുടെ മരണത്തിന് കാരണമായ ബസ് അപകടത്തില്‍ ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍ക്ക് ജാമ്യം അനുവദിച്ചു. നേരത്തെ ഇയാള്‍ക്ക് കോടതി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ജാമ്യം ലഭിച്ചതോടെ ഇയാളെ വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടയച്ചു. സെപ്റ്റംബര്‍ 19ന് കേസിലെ വിചാരണ ആരംഭിക്കുംവരെയാണ് ജാമ്യ കാലാവധി.  ജാമ്യം ലഭിച്ചവിവരം ഡ്രൈവറുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

More »

250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍ താരിക് ബിന്‍ ഹൈത്തം ഉത്തരവ് പുറപ്പെടുവിച്ചു. 2024ലെ 26ാം നമ്പര്‍ ഉത്തരവ് പ്രകാരം 257 പ്രവാസികള്‍ക്കാണ് സുല്‍ത്താന്‍ രാജ്യത്തിന്റെ പൗരത്വം നല്‍കി ആദരിച്ചത്. പുതുതായി പൗരത്വം ലഭിച്ചവര്‍ക്ക

മസ്‌കത്ത് മുനിസിപ്പാലിറ്റി അഞ്ചു പാര്‍ക്കുകള്‍ പുതിയതായി നിര്‍മ്മിക്കുന്നു

നഗര ജീവിതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്‌കത്ത് മുനിസിപ്പാലിറ്റി പുതുതായി അഞ്ച് പാര്‍ക്കുകള്‍ നിര്‍മ്മിക്കും. ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിന്റെ ക്ഷേമം പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി അഞ്ചു റെസിഡന്‍ഷ്യല്‍ അയല്‍പക്ക ഉദ്യാനങ്ങള്‍

ഒമാനില്‍ പുതിയ വാഹനങ്ങള്‍ ഇനി കമ്പനികള്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

ഒമാനില്‍ പുതിയ വാഹനങ്ങള്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. ഇതുസംബന്ധിച്ച് ആര്‍ഒപി (റോയല്‍ ഒമാന്‍ പൊലീസ്) ബന്ധപ്പെട്ട വിഭാഗങ്ങളുമായി ധാരണാപത്രം ഒപ്പുുവച്ചു. നേരത്തെ വാഹന രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന്

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് വരെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ല: ഒമാന്‍

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഐക്യരാഷ്ട്രസഭയില്‍ അതിന് പൂര്‍ണ അംഗത്വം നല്‍കുന്നതിലൂടെയും മാത്രമേ മിഡില്‍ ഈസ്റ്റ് മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയൂവെന്ന് ഒമാന്‍ സുല്‍ത്താനേറ്റ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 10ാമത്

പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം അനുവദിച്ചു

200 ല്‍ പരം പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ്. വിവിധ ഇന്ത്യക്കാരായ 257 പ്രവാസികള്‍ക്കാണ് ഇത്തവണ ഒമാന്‍ പൗരത്വം അനുവദിച്ച് രാജകീയ

ഒമാനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ഒമാനിലെ സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളിയായ സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. സുഹാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തില്‍ എത്തിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറിലാണ് നാട്ടിലേക്ക്