Australia

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലെ ആറില്‍ ഒരു വിദ്യാര്‍ത്ഥി ലൈംഗീക അതിക്രമത്തിന് ഇരയാകുന്നു ; പരാതി നല്‍കുന്നവര്‍ ചുരുക്കം ; ഞെട്ടിക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ടിങ്ങനെ
ഓസ്‌ട്രേലിയയില്‍ പഠനത്തിനായി എത്തുന്ന വിദേശികളുടെ എണ്ണം ഏറെയാണ്. എന്നാല്‍ യൂണിവേഴ്‌സിറ്റികളെ സംബന്ധിച്ചുള്ള പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് ആശങ്കയുണ്ടാക്കുന്നു.ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലെ അതിക്രമങ്ങളെ സംബന്ധിച്ചായിരുന്നു പഠനം. 2021 നാഷണല്‍ സ്റ്റുഡന്റ് സേഫ്റ്റി സര്‍വേ പ്രകാരം ആറില്‍ ഒരു വിദ്യാര്‍ത്ഥി വീതം ലൈംഗീക അതിക്രമത്തിന് ഇരയാകുന്നു.കഴിഞ്ഞ 12 മാസത്തെ കണക്ക് പ്രകാരം 19 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ അതിക്രമത്തിന് ഇരയാകുന്നു. 20 ല്‍ ഒരാള്‍ മാത്രമാണ് അതിക്രമം പരാതിപ്പെടുന്നതെന്നും കണക്ക് വ്യക്തമാക്കുന്നു. 38 വ്യത്യസ്ത ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലെ 43000 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. വിദ്യാര്‍ത്ഥിനികള്‍ക്കും ട്രാന്‍സ് ജെന്‍ഡറുകള്‍ക്കുമാണ് കൂടുതല്‍ അതിക്രമം നേരിടേണ്ടിവരുന്നത്. ആണ്‍കുട്ടികള്‍ക്ക് 06 ശതമാനമാണ് അക്രമം

More »

കായിക ലോകത്തെ ഞെട്ടിച്ച് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബര്‍ട്ടിയുടെ വിരമിക്കല്‍ പ്രഖ്യാപനം ; 25 കാരിയുടെ പ്രഖ്യാപനം വളരെ നേരത്തെയെന്ന് ആരാധകര്‍
കായിക ലോകത്തെ ഞെട്ടിച്ച് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് 25കാരിയായ താരം വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു തന്റെ ഈ

More »

സ്ത്രീയുടെയും, പുരുഷന്റെയും മൃതദേഹം ചങ്ങലയ്ക്കിട്ട് ഡാമില്‍ ഒഴുകി നടക്കുന്ന നിലയില്‍; മരിച്ചവരുടെ അവസാന നീക്കങ്ങള്‍ പുറത്തുവിട്ട് പോലീസ്
ക്യൂന്‍സ്‌ലാന്‍ഡിലെ ഡാമില്‍ സ്ത്രീയുടെയും, പുരുഷന്റെയും മൃതദേഹങ്ങള്‍ ചങ്ങലയ്ക്കിട്ട നിലയില്‍ ഒഴുകി നടന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്. മരിച്ച പുരുഷനെ തിരിച്ചറിഞ്ഞ പോലീസ് ഇയാളുടെ അവസാന നീക്കങ്ങള്‍ ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടു.  ശനിയാഴ്ചയാണ് ഒരു കയാക്കര്‍ ഈ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിംഗറോയില്‍ ഗോര്‍ഡണ്‍ബ്രൂക്ക് ഡാമിന്റെ തീരത്ത്

More »

ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര യാത്രാ നിയമങ്ങളില്‍ മാറ്റം ഉടന്‍! വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്ന് സ്‌കോട്ട് മോറിസണ്‍
ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര യാത്രാ നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. പ്രീ-ടെസ്റ്റിംഗ് വ്യവസ്ഥകളിലാണ് മാറ്റങ്ങള്‍ നടപ്പാക്കുക.  'അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇപ്പോള്‍ തുറന്നിട്ടുണ്ട്, വിമാനങ്ങളുടെ എണ്ണത്തിലോ, ആളുകളുടെ എണ്ണത്തിലോ പരിധികള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അധികം വൈകാതെ ആരോഗ്യ മന്ത്രി

More »

2 മിനിറ്റ് കൊണ്ട് 20,000 അടി താഴേക്ക്; 132 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടം ചൈനീസ് മിസൈല്‍ മൂലമോ? അപകടത്തിലേക്ക് നയിച്ചത് സാങ്കേതിക പിഴവല്ലെന്ന് ഓസ്‌ട്രേലിയന്‍ വിദഗ്ധര്‍
 ചൈനയിലെ ഈസ്‌റ്റേണ്‍ വിമാന കമ്പനിയുടെ ബോയിംഗ് 737-800 വിമാനം നിലംപതിച്ച് 132 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അപകടത്തിന് പിന്നാലെ വിമാന കമ്പനി എല്ലാ ബോയിംഗ് 737-800 വിമാനങ്ങളും നിലത്തിറക്കി.  എംയു5735 വിമാനം നിലത്തേക്ക് കൂപ്പുകുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 30,000 അടി മുകളില്‍

More »

ഇന്ത്യന്‍ നഴ്‌സിംഗ് ബിരുദത്തിന് ഓസ്‌ട്രേലിയയില്‍ അംഗീകാരം ലഭിക്കുമോ ? ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ തൊഴില്‍ കണ്ടെത്തുന്നത് കൂടുതല്‍ എളുപ്പമായേക്കും ; ഉച്ചകോടിയിലെ തീരുമാനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ഓണ്‍ലൈന്‍ ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പരസ്പര സഹകരണവും അംഗീകാരവും ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കര്‍മ്മസമിതി രൂപീകരിക്കുമെന്ന് സ്‌കോട്ട് മോറിസന്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ യോഗ്യതകള്‍ പരസ്പരം അംഗീകരിക്കുന്നതിന്

More »

ഓസ്‌ട്രേലിയയ്ക്ക് ഇനി 'ബഹിരാകാശ സേന'! ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ബഹിരാകാശ വിഭാഗത്തിന് തുടക്കമിട്ട് പ്രതിരോധ മന്ത്രി; ഒരിക്കല്‍ തങ്ങളും ബഹിരാകാശത്ത് സൈനിക സാന്നിധ്യം അറിയിക്കുമെന്ന് ഡട്ടണ്‍
 ഓസ്‌ട്രേലിയന്‍ സൈന്യത്തിന്റെ പുതിയ ബഹിരാകാശ കമ്മാന്‍ഡ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍. യുഎസ് മോഡലിലാണ് ബഹിരാകാശ സൈനിക പ്രവര്‍ത്തനത്തിന് ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നത്.  ബഹിരാകാശ മേഖല ഇപ്പോള്‍ തന്നെ തിരക്കേറിയതും, മത്സരമുള്ളതുമായി മാറിക്കഴിഞ്ഞെന്ന് എയര്‍ & സ്‌പേസ് പവര്‍ കോണ്‍ഫറന്‍സില്‍ പീറ്റര്‍

More »

കള്ളക്കടത്തിലൂടെ ഇന്ത്യയില്‍ നിന്നും തട്ടിയെടുത്ത വിലയേറിയ പുരാവസ്തുക്കള്‍ ഓസ്‌ട്രേലിയ തിരിച്ചെത്തിക്കുന്നു; ഇന്ത്യക്കാരുടെ പേരില്‍ സ്‌കോട്ട് മോറിസണെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
 എല്ലാ വര്‍ഷവും ഇന്ത്യ-ഓസ്‌ട്രേലിയ യോഗം ചേരാനുള്ള തയ്യാറെടുപ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിര്‍ച്വല്‍ യോഗത്തില്‍ 'നമസ്‌കാരം' പറഞ്ഞാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനെ പ്രധാനമന്ത്രി മോദി ആശംസിച്ചത്.  ക്യൂന്‍സ്‌ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സിലും വെള്ളപ്പൊക്കത്തില്‍ നഷ്ടമായ ജീവന്റെയും,

More »

റഷ്യ യുക്രൈന്‍ യുദ്ധം ഭക്ഷ്യ വസ്തുക്കളുടെ വിലയെ ബാധിക്കും ; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ക്ക് വന്‍ തോതില്‍ വില കൂടി ; ഫ്രോസന്‍ ഫുഡിനും പച്ചക്കറികള്‍ക്കും വില ഉയരാന്‍ വെള്ളപ്പൊക്കവും ഒരു കാരണം
യുക്രെയ്‌നിലെ യുദ്ധവും ന്യൂ സൗത്ത് വെയില്‍സിലെയും ക്വീന്‍സ്‌ലാന്‍ഡിലെയും വെള്ളപ്പൊക്കവും ഭക്ഷ്യ സാധനങ്ങളുടെ വിലയെ കാര്യമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. വരും ആഴ്ചകളില്‍ ഫ്രഷ് ആയതും ശീതീകരിച്ചതുമായ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ക്കായി കുടുംബങ്ങള്‍ക്ക് കൂടുതല്‍ ചെലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഫ്രഷ് ബ്രൊക്കോളിയുടെ വില കിലോഗ്രാമിന് 7 ഡോളറായി ഉയര്‍ന്നു. ശീതീകരിച്ച

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക