ദക്ഷിണ സുഡാനില്‍ ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്നു, യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു, വാവു വിമാനത്താവളത്തില്‍ ആണ് അപകടം, ച്ിലര്‍ക്ക് നിസാര പരിക്കെന്നും റിപ്പോര്‍ട്ട്

A system error occurred.

ദക്ഷിണ സുഡാനില്‍ ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്നു, യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു, വാവു വിമാനത്താവളത്തില്‍ ആണ് അപകടം, ച്ിലര്‍ക്ക് നിസാര പരിക്കെന്നും  റിപ്പോര്‍ട്ട്

വാവു: ദക്ഷിണ സുഡാനില്‍ ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്നു വീണു. യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു. ജുബയില്‍ നിന്ന് വാവുവിലേക്ക് വന്ന സുപ്രീം എയര്‍ ലൈനര്‍ ആണ് അപകടത്തില്‍ പെട്ടത്. ചിലര്‍ക്ക് നിസാര പരിക്കുണ്ട്. പരിക്കേറ്റവരെക്കുറിച്ചുളള ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. മൂന്ന് കുട്ടികളടക്കം 44 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പതിനെട്ടു പേര്‍ വീടുകളിലേക്ക് പോയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയത്. ആകാശം മേഘാവൃതമായിരുന്നു. ഇത് മൂലം വിമാനത്തിന് റണ്‍വേ കാണാന്‍ കഴിഞ്ഞില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.

Other News in this category4malayalees Recommends