മാതാപിതാക്കളുടെ ലൈംഗിക വേഴ്ച്ച 13കാരനായ മകന്‍ ഒളിഞ്ഞ് നിന്ന് പകര്‍ത്തി ഫെയ്‌സ്ബുക്ക് സുഹ്യത്തിന് അയച്ചു, ദൃശ്യങ്ങള്‍ വച്ച് പണം തട്ടാന്‍ അജ്ഞാതന്റെ ശ്രമം, പിതാവിന്റെ പരാതിയെ തുടര്‍ന്ന് സുഹൃത്തിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

മാതാപിതാക്കളുടെ ലൈംഗിക വേഴ്ച്ച 13കാരനായ മകന്‍ ഒളിഞ്ഞ് നിന്ന് പകര്‍ത്തി ഫെയ്‌സ്ബുക്ക് സുഹ്യത്തിന് അയച്ചു, ദൃശ്യങ്ങള്‍ വച്ച് പണം തട്ടാന്‍ അജ്ഞാതന്റെ  ശ്രമം, പിതാവിന്റെ പരാതിയെ തുടര്‍ന്ന് സുഹൃത്തിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആഹ്വാനം ചെയ്യുന്ന മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബംഗളൂരൂവില്‍ നിന്നുമാണ് ഈ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

മാതാപിതാക്കളുടെ ലൈംഗിക വേഴ്ച്ച 13കാരനായ മകന്‍ ഒളിഞ്ഞ് നിന്ന് പകര്‍ത്തി ഫെയ്‌സ്ബുക്ക് സുഹ്യത്തിന് അയച്ചു.സോഷ്യല്‍മീഡിയയില്‍ അമിതമായി മുഴുകിയിരിക്കുന്ന മക്കളെ ശ്രദ്ധിക്കാത്ത മാതാപിതാക്കള്‍ക്കുള്ള പാഠമാകുകയാണീ സംഭവം.ഓണ്‍ലൈന്‍ ചതിക്കുഴിയില്‍ വീണ 13കാരനെ ഉപയോഗിച്ച് അജ്ഞാതന്‍ രക്ഷിതാക്കളുടെ ലൈംഗികവേഴ്ച്ചയുടെ ദൃശ്യങ്ങള്‍ സ്വന്തമാക്കുകയും പിന്നീട് ഇതുവച്ച് പിതാവിനെ ബ്ലാക്‌മെയ്ല്‍ ചെയ്യുകയുമായിരുന്നു.

ഫേസ്ബുക്കിലൂടെയാണ് ബംഗളൂരുനിലെ ഹൊരഹാലി ആന്ധ്രാഹാലി മെ.ിന്‍ റോഡിന് സമീപം താമസിക്കുന്ന ആണ്‍കുട്ടി അപരിചിതനായ യുവാവുമായി പരിചയപ്പെടുന്നത്. ദിവസവും മണിക്കൂറുകളോളം ചാറ്റിംഗ് തുടങ്ങിയതോടെ ഇരുവരും സൗഹൃദത്തിലായി. ഇതിനിടെ തേജ്പാല്‍ പട്ടേലെന്ന് പരിചയപ്പെടുത്തിയ യുവാവ് കുട്ടിയുടെ പിതാവിന്റെ ഫോണ്‍നമ്പര്‍ സ്വന്തമാക്കി. നിരന്തരം ലൈംഗിക ചുവയുള്ള ചിത്രങ്ങളും വീഡിയോയും അയച്ച് കുട്ടിയെ ഇയാള്‍ വശത്താക്കി. ഇതോടെ കുട്ടി ഇയാളുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. വിശ്വസം നേടിയെടുത്തതോടെ തേജ്പാല്‍ എന്തു ആവശ്യപ്പെട്ടാലും ചെയ്യുന്ന ഘട്ടത്തിലേക്ക് കുട്ടി മാറി.

ഒരു ദിവസം മാതാപിതാക്കള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ അയച്ചു തരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. കുട്ടി മാതാപിതാക്കള്‍ അറിയാതെ രംഗം ചിത്രീകരിക്കുകയും ഇത് അയച്ചുകൊടുക്കുകയും ചെയ്തു. പിറ്റേദിവസം പിതാവിനെ തേടി ഒരു ഫോണ്‍കോളെത്തി. ഒരു കോടി രൂപ നല്കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നുപോയ44 കാരനായ പിതാവ് ബംഗളൂരു പോലീസിനെ സമീപിച്ചു. ദൃശ്യങ്ങള്‍ വീട്ടില്‍ നിന്നു തന്നെ പകര്‍ത്തിയതാണെന്നു മനസിലാക്കിയ പോലീസ് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തറിയുന്നത്. തേജ്പാലിനെ പൊക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
Other News in this category4malayalees Recommends