12 വര്‍ഷത്തെ പ്രണയത്തിന് ശേഷം അവര്‍ ഒരുമിച്ചു ; ഒടുവില്‍ വെറും അമ്പതിനായിരം രൂപയ്ക്ക് എല്ലാം അവസാനിച്ചു

12 വര്‍ഷത്തെ പ്രണയത്തിന് ശേഷം അവര്‍ ഒരുമിച്ചു ; ഒടുവില്‍ വെറും അമ്പതിനായിരം രൂപയ്ക്ക് എല്ലാം അവസാനിച്ചു
സ്വത്തിന്റെ പേരില്‍ തര്‍ക്കം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തില്‍.വേങ്ങശ്ശേരിയിലെ ബാലകൃഷ്ണന്റെ ഭാര്യ ധനലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള കൊട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഈ മാസം 19നാണ് ധനലക്ഷ്മി കൊല്ലപ്പെട്ടത്. അച്ഛന്റെ പേരിലുണ്ടായിരുന്ന സ്വത്ത് സഹോദരന്‍ ബാലകൃഷ്ണന്‍ തട്ടിയെടുത്തതിനുള്ള വൈരാഗ്യത്താലാണ് മണികണ്ഠന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. കൊട്ടേഷന്‍ സംഘമാണ് കൊല നടത്തിയത്.തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് മണികണ്ഠന്‍. തിരുപ്പൂരിലും മറ്റുമായുള്ള മൂന്നംഗ സംഘത്തിനാണ് മണികണ്ഠന്‍ കൊട്ടേഷന്‍ നല്‍കിയത്. ബാലകൃഷ്ണനേയും ഭാര്യയേയും കൊല്ലാനായിരുന്നു പദ്ധതി.അരലക്ഷം രൂപയായിരുന്നു ഇരു കൊലപാതകങ്ങളും നടത്തുന്നതിനുള്ള കൊട്ടേഷന്‍ തുക. സംഭവദിവസത്തിന്റെ തലേദിവസം രാത്രി സ്ഥലത്തെത്തിയ സംഘം ബാലകൃഷ്ണന്‍ രാവിലെ പുറത്തുവരുമ്പോള്‍ കൊല്ലാനായിരുന്നു പദ്ധതി,ശേഷം ധനലക്ഷ്മിയേയും കൊല്ലാന്‍ തീരുമാനിച്ചു.രാവിലെ തന്നെ ബാലകൃഷ്ണന്‍ പോയതിനാല്‍ കാത്തുനില്‍ക്കാതെ തനിച്ചായിരുന്ന ധനലക്ഷ്മിയെ കൊല്ലുകയായിരുന്നു.മൃതദേഹം സംഘം വീടിന് പിറകിലുള്ള ചാണകക്കുഴിക്ക് സമീപമിട്ടു. ബാലകൃഷ്ണന്‍ തിരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ബാലകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണികണ്ഠനെ പോലീസ് പിടികൂടിയത്. മണികണ്ഠന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.ധനലക്ഷ്മിയും ബാലകൃഷ്ണനും നാലു വര്‍ഷത്തോളമായി ഒരുമിച്ച് ജീവിക്കുന്നു.ആദ്യ വിവാഹങ്ങളില്‍ നിന്ന് വിവാഹ മോചനം നേടി.12 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഒരുമിച്ച് ജീവിതം തുടങ്ങിയത്.മരം വെട്ട് തൊഴിലാളിയാണ് ഇയാള്‍.

സഹോദരങ്ങളായ പത്തുപേര്‍ക്ക് അവകാശപ്പെട്ട പിതാവിന്റെ സ്വത്ത് ഒറ്റയ്ക്ക് സ്വന്തമാക്കിയതിലുള്ള വൈരാദ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് മണികണ്ഠന്‍ മൊഴി നല്‍കി.

Other News in this category4malayalees Recommends