മാപ്പ് വാര്‍ഷിക പിക്‌നിക്ക് ജൂണ്‍ 17ന് റ്റാമെന്‍ഡ് പാര്‍ക്കില്‍

മാപ്പ് വാര്‍ഷിക പിക്‌നിക്ക് ജൂണ്‍ 17ന് റ്റാമെന്‍ഡ് പാര്‍ക്കില്‍
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) വാര്‍ഷിക പിക്‌നിക്ക് ജൂണ്‍ 17ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ റ്റാമെന്‍ഡ് പാര്‍ക്കില്‍ (1255 2nd tSreet Pike, Southampton, PA 18966) വച്ചു നടക്കുന്നതാണ്.

പിക്‌നിക്കിന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്ക് അനു സ്‌കറിയയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. കായിക വിനോദവും മത്സരങ്ങളുമായി ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണ് കമ്മിറ്റി ഒരുക്കങ്ങള്‍ നടത്തുന്നത്. പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന പാര്‍ക്കാണ് ഈവര്‍ഷം പിക്‌നിക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പിരിമുറുക്കം നിറഞ്ഞ ജീവിത തിരക്കുകളില്‍ നിന്നും മാറിനില്‍ക്കുന്നതിനും, മാനസീകോല്ലാസത്തിനും, വിനോദത്തിനുമായി മാറ്റിവെയ്ക്കാന്‍ എല്ലാ അംഗങ്ങളേയും കുടുംബസമേതം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്‌കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (ജനറല്‍ സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 201 446 5027.

Other News in this category4malayalees Recommends