അമ്മയുടെ ഒരു ലക്ഷത്തിനടുത്തുള്ള സമ്പാദ്യം അസാധു നോട്ടുകള്‍ ; അനാഥ സഹോദരങ്ങളുടെ കത്തില്‍ മോദി പരിഹാരം കണ്ടു

അമ്മയുടെ ഒരു ലക്ഷത്തിനടുത്തുള്ള സമ്പാദ്യം അസാധു നോട്ടുകള്‍ ; അനാഥ സഹോദരങ്ങളുടെ കത്തില്‍ മോദി പരിഹാരം കണ്ടു
ആകെ ആശ്രയമായ ചിലത് നഷ്ടപ്പെട്ടാലുള്ള വേദനയായിരുന്നു സൂരജിനും സലോനിയ്ക്കും.ഇവര്‍ ദുഖത്തോടെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു,തങ്ങളുടെ നിസഹായത പറഞ്ഞ്.മരിച്ചുപോയ അമ്മ അവര്‍ക്കായി കരുതിവച്ച 96500 രൂപ പുതിയ നോട്ടുകളായി മാറ്റിയെടുക്കാനുള്ള സമയം കഴിഞ്ഞെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞതോടെ പ്രധാനമന്ത്രിയുടെ സഹായം തേടുകയായിരുന്നു.

രാജസ്ഥാനിലെ കോട്ടയിലുള്ള സഹ്രാവാദ സ്വദേശികളാണ് സൂരജ് ബന്‍ജാറയും സഹോദരി സലോനിയും.17ഉം 9ഉം വയസ്സുള്ള ഇവര്‍ക്ക് അമ്പതിനായിരം രൂപ നല്‍കാനും പ്രധാനമന്ത്രിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ത്ത് പ്രീമിയം തുകയായ 1710 രൂപ അടയ്ക്കാനുമാണ് മോദി നിര്‍ദ്ദേശം നല്‍കിയത്.അമ്പതിനായിരം രൂപ കൊണ്ട് എല്ലാ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകില്ലെന്നറിയാമെങ്കിലും അല്‍പം ആശ്വാസമാകട്ടെയെന്ന് അറിയിച്ച് മോദിയുടെ കത്തും സഹോദരങ്ങള്‍ക്ക് കിട്ടി.

അച്ഛന്‍ നേരത്തെ മരിച്ചുപോയ കുട്ടികള്‍ക്ക് നാലു വര്‍ഷം മുമ്പ് അമ്മയേയും നഷ്ടമായി.അഭയകേന്ദ്രത്തിലേക്ക് താമസം മാറ്റി വീട് അടച്ചിടുകയും ചെയ്തു.അഭയകേന്ദ്രം അധികൃതര്‍ ഇവരേയും കൂട്ടി വീട്ടില്‍ വന്ന് തുറന്നപ്പോഴാണ് പണവും ഏതാനും അഭരണങ്ങളും കണ്ടെത്തിയത്.ഈ പണം മാറ്റിയെടുക്കാനാണ് കുട്ടികള്‍ ശ്രമിച്ചത്.Other News in this category4malayalees Recommends