പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയില്‍ ഒമ്പത് പേരെ വെടിവച്ച് കൊലചെയ്ത സംഭവത്തില്‍ സ്മാരം നിര്‍മ്മിക്കാന്‍ തീരുമാനം; 9/11 കൂട്ടക്കൊലയുടെ സ്മാരകം നിര്‍മ്മിച്ച മൈക്കിള്‍ അരാഡ് പുതിയ സ്മാരകത്തിന്റെയും ശില്‍പി

പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയില്‍ ഒമ്പത് പേരെ വെടിവച്ച് കൊലചെയ്ത സംഭവത്തില്‍ സ്മാരം നിര്‍മ്മിക്കാന്‍ തീരുമാനം; 9/11 കൂട്ടക്കൊലയുടെ സ്മാരകം നിര്‍മ്മിച്ച മൈക്കിള്‍ അരാഡ് പുതിയ സ്മാരകത്തിന്റെയും ശില്‍പി
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശീയ ആക്രമണത്തില്‍ ചാള്‍സ്ടണ്‍ ചര്‍ച്ചില്‍ കൊല്ലപ്പെട്ട ഒമ്പത് വിശ്വാസികളുടെയും സംഭവത്തില്‍ സ്മാരകം നിര്‍മ്മിക്കുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വത്തില്‍ 2001 സെപ്തംബര്‍ 11ന് നടന്ന ഭീകരാക്രമണത്തില്‍ മരണപ്പെട്ടവരുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച സ്മാരകത്തിന്റെ ശില്‍പ്പി മൈക്കില്‍ അരാഡിനെയാണ് പുതിയ സ്മാരകം നിര്‍മ്മിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടന്നത്. ചാള്‍സ്ടണ്ണിലെ ഇമ്മാനുവേല്‍ എഎംഇ ചര്‍ച്ചിലെ കൂട്ടക്കൊല നടന്ന് രണ്ട് വര്‍ഷമാകുമ്പോളാണ് പുതിയ തീരുമാനം. 2015 ജൂണിലായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്.

പഴയ ആഫ്രിക്കന്‍ മെത്തോഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിന്റെ മേല്‍ക്കോയ്മയെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലുള്ള ഒരു സ്മാരകമായിരിക്കും നിര്‍മ്മിക്കുകയെന്ന് പാസ്റ്റര്‍ റവ. എറിക്ക് മാന്നിംഗ് അഭിപ്രായപ്പെട്ടു. 45 മിനിറ്റ് നേരത്തോളം പള്ളിയില്‍ നടന്ന ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുത്ത ശേഷമാണ് കൊലയാളിയായ ഡൈലാന്‍ റൂഫ് 2015 ജൂണ്‍ 17ന് ഇത്തരമൊരു ആക്രമണത്തിന് മുതിര്‍ന്നത്. ഏകദേശം 70 തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി വധശിക്ഷയ്ക്ക് വിധിച്ചു.

ലോക വ്യാപാര കേന്ദ്രത്തിന്റെ സ്മാരകം മാന്‍ഹട്ടനില്‍ സ്ഥാപിച്ചത് നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും അധികം സന്ദര്‍ശകരെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. അതുകൊണ്ട് തന്നെയാണ് ഇതിന്റെ ശില്‍പ്പിയെ തന്നെ വംശീയ കൂട്ടക്കൊലയുടെയും സ്മാരകം നിര്‍മ്മാണത്തിനായി നിയോഗിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends