ഫെയ്സ്ബുക്കിന് നേട്ടം: അംഗങ്ങളുടെ എണ്ണം 200 കോടി തികഞ്ഞു ; ആഴ്ച്ചയില്‍ നീക്കം ചെയ്യുന്നത് 66,000 വിദ്വേഷ പോസ്റ്റുകള്‍

ഫെയ്സ്ബുക്കിന് നേട്ടം: അംഗങ്ങളുടെ എണ്ണം 200 കോടി തികഞ്ഞു ; ആഴ്ച്ചയില്‍ നീക്കം ചെയ്യുന്നത് 66,000 വിദ്വേഷ പോസ്റ്റുകള്‍

ഫെയ്സ്ബുക്കിന് പുതിയ നേട്ടം. ഫെയ്സ്ബുക്കിലെ സജീവാംഗങ്ങളുടെ എണ്ണം 200 കോടി തികഞ്ഞു. 'ലോകം അല്‍പം കൂടി പ്രകാശം നിറഞ്ഞതാകുന്നു' എന്നു ഫെയ്സ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. അഞ്ചുവര്‍ഷം മുന്‍പാണു ഫെയ്സ്ബുക്ക് 100 കോടി തികച്ചത്. ഒരു രാജ്യമായി പ്രഖ്യാപിച്ചാല്‍ ലോകത്ത് കോടികളുടെ ഇരട്ടസെഞ്ചുറി തികയ്ക്കുന്ന ആദ്യരാജ്യമാകും ഫെയ്സ്ബുക്ക്.


സമൂഹമാധ്യമങ്ങളിലും ഫെയ്സ്ബുക്ക് ഏറെ മുന്നിലാണ്. 150 കോടി ഉപഭോക്താക്കളുള്ള യൂട്യൂബാണ് രണ്ടാം സ്ഥാനത്ത്. ഫെയ്സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിലും ഫെയ്സ്ബുക്ക് മെസഞ്ചറിലും 120 കോടി അംഗങ്ങളുണ്ട്. വീചാറ്റില്‍ 88.9 കോടിയും ട്വിറ്ററില്‍ 32.8 കോടിയും ആളുകളാണുള്ളത്.


കഴിഞ്ഞ രണ്ട് മാസങ്ങള്‍കൊണ്ട് പ്രതിവാരം ഫെയ്സ്ബുക്ക് നീക്കം ചെയ്യുന്നത് 66,000 വിദ്വേഷ പോസ്റ്റുകളാണെന്ന് വെളിപ്പെടുത്തല്‍. വ്യാജവാര്‍ത്തകള്‍ അടക്കമുള്ള പോസ്റ്റുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ഫെയ്സ്ബുക്ക് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത്.

വിദ്വേഷ പ്രസംഗങ്ങള്‍ അടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എല്ലാ പ്രസംഗങ്ങളുമാണ് ഇതില്‍ നിന്നും നീക്കം ചെയ്യുമെന്ന് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് അലെന്‍ പറഞ്ഞു. ഇത്തരത്തില്‍ വിദ്വേഷ പ്രസംഗങ്ങളും മറ്റു പ്രസ്ഥാവനകളും കണ്ടുപിടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും ഫെയ്സ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ആശ്രയിച്ചാണ് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത്. എന്നാല്‍ ഇത് എന്നും സാധ്യമല്ലെന്നാണ് ഫെയ്സ്ബുക്കിന്റെ വാദം.


Other News in this category4malayalees Recommends