കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് തന്റെ ആദ്യ ലക്ഷ്യം: തന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയെന്നും ശ്രീശാന്ത്

കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് തന്റെ ആദ്യ ലക്ഷ്യം: തന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയെന്നും ശ്രീശാന്ത്
കൊച്ചി: ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി വിധിയില്‍ നന്ദിയറിയിച്ച് ശ്രീശാന്ത്. പിന്തുണച്ചവര്‍ക്കും തന്റെ വാക്കുകളെ വിശ്വസിച്ചവര്‍ക്കുമെല്ലാം നന്ദിയെന്ന് ശ്രീശാന്ത്. കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്നും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. പരിക്ക് മൂലം വിട്ടുനിന്ന ശേഷം മികച്ച പ്രകടനവുമായി താന്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും അതുപോലൊരു തിരിച്ചുവരവാണ് താനിപ്പോള്‍ പ്രതീക്ഷിക്കുന്നത്. വളരെ സന്തോഷമുണ്ട്. എപ്പോഴും ഒരു ക്രിക്കറ്റ് താരമായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.

ആരെയും കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ മുതിരുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയുള്ള ഹൈക്കോടതി വിധി വന്നശേഷമാണ് ശ്രീശാന്ത് പ്രതികരിച്ചത്.

വിധി കേള്‍ക്കാന്‍ ശ്രീശാന്ത് കോടതിയിലെത്തിയിരുന്നു. തനിക്ക് 34 വയസേ ആയിട്ടുള്ളു, ഫിറ്റ്‌നസ് തെളിയിക്കാനാകുമെന്നാണ് വിശ്വാസമെന്നും കെസിഎയുടെ നിലപാടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞ ശ്രീശാന്ത് ചെയ്യാത്ത തെറ്റിന്റെ പേരില്‍ താനും തന്റെ കുടുംബവും ഒരുപാട് അനുഭവിച്ചെന്നും പറഞ്ഞു


Other News in this category4malayalees Recommends