സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലിന്‍ഡന്‍, ന്യൂജേഴ്‌സി പെരുന്നാള്‍ ഓഗസ്റ്റ് 18,19 തീയതികളില്‍

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലിന്‍ഡന്‍, ന്യൂജേഴ്‌സി പെരുന്നാള്‍ ഓഗസ്റ്റ് 18,19 തീയതികളില്‍

ലിന്‍ഡന്‍, ന്യൂജേഴ്‌സി: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ (45 East Elm St, Linden, Newjersey 07036) പെരുന്നാള്‍ ആഘോഷങ്ങള്‍ ഓഗസ്റ്റ് 18,19 (വെള്ളി, ശനി) തീയതികളില്‍ നടക്കും. മുംബൈ ഡയോസിസ് സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരിയും, എം.ജി.ഒ.സി.എസ്.എം വൈസ് പ്രസിഡന്റുമായ റവ.ഫാ. ജേക്കബ് അനീഷ് വര്‍ഗീസ് മുഖ്യാതിഥിയായിരിക്കും.ഓഗസ്റ്റ് 18നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 6.30 വരെ പാരീഷ് ഡേ (അദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷിക പൊതുയോഗം), 6.30 മുതല്‍ 7.15 വരെ സന്ധ്യാ പ്രാര്‍ത്ഥന, 7.15 മുതല്‍ 8.15 വരെ റവ.ഫാ. ജേക്കബ് അനീഷ് വര്‍ഗീസിന്റെ മുഖ്യസന്ദേശം, 8.30ന് സ്‌നേഹവിരുന്ന് എന്നിവ നടക്കും.


ഓഗസ്റ്റ് 19നു ശനിയാഴ്ച രാവിലെ 9 മുതല്‍ 9.30 വരെ പ്രഭാത പ്രാര്‍ത്ഥന, 9.30 മുതല്‍ 11.30 പരെ റവ.ഫാ. ജേക്കബ് അനീഷ് വര്‍ഗീസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 11.30ന് കൈമുത്ത്, റാസ, ആശീര്‍വാദം, ലേലം, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.


ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് ജോണ്‍ ജോര്‍ജും കുടുംബവുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. സണ്ണി വി. ജോസഫ് (വികാരി/പ്രസിഡന്റ്) 718 477 2083, ഷാജി വില്‍സണ്‍ (സെക്രട്ടറി) 732 309 5398, അലക്‌സ് ജോണ്‍ (ട്രഷറര്‍) 908 313 6121.

Other News in this category4malayalees Recommends