കാനഡയിലെ പ്രോപ്പര്‍ട്ടി വിപണിയില്‍ വീട് വിലകള്‍ മൂര്‍ധന്യത്തിലെത്തുന്നതിനൊടുവില്‍ വന്‍ തകര്‍ച്ചയുണ്ടാവില്ലെന്ന് എക്കണോമിസ്റ്റുകള്‍; ഹൗസിംഗ് മാര്‍ക്കറ്റ് തുടര്‍ച്ചയായ നാലാം മാസവും കറക്ടിംഗിന് വിധേയമായി; പുനര്‍വില്‍പനകളിലെ താഴ്ച ജൂലൈയില്‍ 2.1 ശതമാനം

കാനഡയിലെ പ്രോപ്പര്‍ട്ടി വിപണിയില്‍ വീട് വിലകള്‍ മൂര്‍ധന്യത്തിലെത്തുന്നതിനൊടുവില്‍ വന്‍ തകര്‍ച്ചയുണ്ടാവില്ലെന്ന് എക്കണോമിസ്റ്റുകള്‍; ഹൗസിംഗ് മാര്‍ക്കറ്റ് തുടര്‍ച്ചയായ നാലാം മാസവും കറക്ടിംഗിന് വിധേയമായി; പുനര്‍വില്‍പനകളിലെ താഴ്ച ജൂലൈയില്‍ 2.1 ശതമാനം
കാനഡയിലെ വീട് വിലകള്‍ നിയന്ത്രണമില്ലാതെ കുതിച്ചുയരുകയാണല്ലോ..ഇത് ഒരു പരിധി കവിഞ്ഞാല്‍ വന്‍ പൊട്ടിത്തകരല്‍ ഉണ്ടാവുമെന്നും ക്രാഷ് ലാന്‍ഡിംഗ് ഉണ്ടായി പ്രോപ്പര്‍ട്ടി വിപണിയില്‍ വന്‍ തകര്‍ച്ചയുണ്ടാവുമെന്നും മുന്നറിയിപ്പ് ശക്തമാണ്. എന്നാല്‍ ഇത്തരത്തിലുള്ള അപകടങ്ങളൊന്നുമുണ്ടാകാന്‍ സാധ്യത കുറവാണെന്ന പ്രവചനവുമായി മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞന്മാന്‍ രംഗത്തെത്തി. അതിലൊരാളാണ് ബിഎംഒ കാപിറ്റര്‍ മാര്‍റ്റ്‌സിലെ ചീഫ് എക്കണോമിസ്റ്റായ ഡഗ്ലസ് പോര്‍ട്ടര്‍ .

ജൂലൈയില്‍ കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റ് തുടര്‍ച്ചയായ നാലാം മാസവും കറക്ടിംഗിന് വിധേയമായിരുന്നു. ഒന്റാറിയോവിലെ വീട് വിലകള്‍ താഴ്ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ ഒരു സാഹചര്യത്തില്‍ രാജ്യമാകമാനമുള്ള വീടുകളുടെ പുനര്‍വില്‍പനയില്‍ ജൂലൈയില്‍ 2.1 ശതമാനം മാസാന്ത ഇടിവ് പ്രകടമായിരുന്നു. അതായത് അതിന് മുമ്പത്തെ രണ്ട് മാസങ്ങളിലെ ഇടിവായ 6.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് മയപ്പെട്ടിരിക്കുന്നതായി കാണാം.

ഇത്തരം പ്രവണതകളെയെല്ലാം മുന്‍നിര്‍ത്തിയാണ് പോര്‍ട്ടര്‍ തന്റെ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ജൂലൈയിലെ ഹൗസിംഗ് മാര്‍ക്കറ്റ് പ്രവര്‍ത്തനം വിലയിരുത്തിയാല്‍ വിലയിടിവ് കനത്ത തോതില്‍ നിന്നും മിതമായ തോതിലേക്ക് മാറിയിരിക്കുന്നുവെന്നും കൂടുതല്‍ സുസ്ഥിരമായ പ്രവര്‍ത്തനം കാണാന്‍ സാധ്യമാണെന്നുമാണ് ആര്‍ബിസി കാപിറ്റല്‍ മാര്‍ക്കറ്റ്‌സിലെ സീനിയര്‍ എക്കണോമിസ്റ്റായ റോബര്‍ട്ട് ഹോഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ നാല് മാസങ്ങളായി ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ വീട് പുനര്‍വില്‍പനയില്‍ നാടകീയമായ ഇടിവുണ്ടായിരുന്നുവെന്ന് ഹോഗ് സമ്മതിക്കുന്നുണ്ട്.

ഇതിനെ ഒരു മൃദുവായ കാര്യമായി കാണാനാവില്ലെന്നും അദ്ദേഹം പറയുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ പുനര്‍വില്‍പനയിലുണ്ടായിരിക്കുന്ന 44 ശതമാനം ഇടിവിനെ 2007 ഡിസംബര്‍ മുതല്‍ 2008 ഡിസംബര്‍ വരെയുള്ള കാലത്തെ 48 ശതമാനം ഇടിവില്‍ നിന്നും അത്ര വ്യത്യസ്തമായി കാണാനാവില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതിന്റെയെല്ലാം അവസാനം പ്രോപ്പര്‍ട്ടി വിപണിയില്‍ ഒരു ക്രാഷ് ലാന്‍ഡിംഗ് ഉണ്ടാവുമെന്ന പ്രവചനത്തോട് അദ്ദേഹം തീരെ യോജിക്കുന്നില്ല. ഗ്രേറ്റര്‍ ടൊറന്റോ ഏരിയ മാര്‍ക്കറ്റിലെ കറക്ഷന്‍ നിലവില്‍ പൂര്‍ത്തിയായെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാല്‍ ജൂലൈയിലെ ഡാറ്റകള്‍ പ്രകാരം വാന്‍കൂവര്‍ ഏരിയയിലെ ഹൗസിംഗ് മാര്‍ക്കറ്റ് വീണ്ടും ചൂട് പിടിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.

Other News in this category4malayalees Recommends