സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു: ഒരാളുടെ നില ഗുരുതരം, വാഹനം നിയന്ത്രണംവിട്ട്് പോസ്റ്റിലിടിച്ച് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു: ഒരാളുടെ നില ഗുരുതരം, വാഹനം നിയന്ത്രണംവിട്ട്് പോസ്റ്റിലിടിച്ച് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു
തിരുവനന്തപുരം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. അമരവിള താന്നീമൂട് ഫിറോസ് മന്‍സില്‍ ഷഫീഖ് പീര്‍ മുഹമ്മദ്(30), പരപ്പനങ്ങാടി ഉള്ളണം ചാളക്കാപറമ്പ് സ്വദേശി സിറാജുദ്ദീന്‍(30) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി അനീഷ് (32) അല്‍ബാഹ കിംങ് ഫഹദ് ആശുപത്രിയിലാണ്.

വ്യാഴാഴ്ച്ച രാത്രി ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റാണ് ഇരുവരും തല്‍ക്ഷണം മരിച്ചത്.കമ്പനി ആവശ്യാര്‍ഥം ജീസാനിലേക്ക് പോകുകയായിരുന്നു. കമ്പനി ആസ്ഥാനത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. മൂവരും മക്കുവയിലുള്ള മിററല്‍ അറബിയ്യ കമ്പനിയിലെ ജീവനക്കാരാണ്.

അഞ്ച് വര്‍ഷത്തോളമായി മക്കുവയിലാണ് ജോലി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. പീര്‍മുഹമ്മദിന്റെ ഭാര്യ: ഷൈഫ. മകള്‍: ആഫിയ സുല്‍ത്താന. സിറാജുദ്ദീന്റെ ഭാര്യ:നസ്രിയ്യ, മകന്‍ മഹമ്മദ് സൈന്‍.

Other News in this category4malayalees Recommends