യുഎസില്‍ ഇന്നലെ പട്ടാപ്പകല്‍ നേരമിരുട്ടി...!!തെരുവ് വിളക്കുകള്‍ തെളിഞ്ഞു; പക്ഷികള്‍ കൂടണഞ്ഞു; രാജ്യത്തെ അന്ധകാരത്തിലാഴ്ത്തി 100 വര്‍ഷങ്ങള്‍ക്കുള്ളിലെത്തിയ ആദ്യത്തെ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ വിശേഷങ്ങള്‍; കാഴ്ച കാണാന്‍ ട്രംപ് കുടുംബസമേതം

യുഎസില്‍ ഇന്നലെ പട്ടാപ്പകല്‍ നേരമിരുട്ടി...!!തെരുവ് വിളക്കുകള്‍ തെളിഞ്ഞു; പക്ഷികള്‍ കൂടണഞ്ഞു;  രാജ്യത്തെ അന്ധകാരത്തിലാഴ്ത്തി 100 വര്‍ഷങ്ങള്‍ക്കുള്ളിലെത്തിയ ആദ്യത്തെ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ വിശേഷങ്ങള്‍; കാഴ്ച കാണാന്‍ ട്രംപ് കുടുംബസമേതം
അമേരിക്കയില്‍ ഇന്നലെ രാവിലെ എല്ലാം പതിവിന്‍ പടി നടക്കുമ്പോഴായിരുന്നു മെല്ലെ മെല്ലെ പട്ടാപ്പകല്‍ സൂര്യപ്രകാശം മങ്ങാന്‍ തുടങ്ങിയത്.... നേരമിരുട്ടുകയാണെന്ന് കരുതി പക്ഷികള്‍ ശബ്ദമടക്കി കൂടയാണാനും തുടങ്ങി..വിവിധയിടങ്ങളില്‍ തെരുവുവിളക്കുകള്‍ പ്രകാശിച്ചു...99 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ അന്ധകാരത്തിലാഴ്ത്തി ഇന്നലെ സമ്പൂര്‍ണ സൂര്യഗ്രഹണം എത്തിയതിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അപൂര്‍വ പ്രകൃതി പ്രതിഭാസം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപും കുടുംബവും വൈറ്റഹൗസിന്റെ മട്ടുപ്പാവിലെത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ കാബിനറ്റിലെ പ്രമുഖരും ഗ്രഹണം കാണാനെത്തിയിരുന്നു.

ഇന്നലെ കാലത്ത് ഒമ്പത് മണിക്കായിരുന്നു ഗ്രഹണം ഒറെഗോണില്‍ നിന്നും ഗ്രഹണം തുടങ്ങിയിരുന്നത്. പിന്നീട് 10.20 ആകുമ്പോഴേക്കും സൂര്യന്‍ പൂര്‍ണമായും നിഴലിലായിരുന്നു. അടുത്ത ഒന്നര മണിക്കൂറിനുള്ളില്‍ സൂര്യഗ്രഹണം 14 വ്യത്യസ്ത സ്റ്റേറ്റുകളില്‍ അനുഭവപ്പെട്ടിരുന്നു. അവസാനം ഗ്രഹണം ദൃശ്യമായിരുന്നത് സൗത്ത് കരോലിനയിലായിരുന്നു. യുഎസിലെ ശേഷിക്കുന്ന 36 സ്റ്റേറ്റുകളില്‍ ഭാഗികമായി മാത്രമേ സൂര്യഗ്രഹണം കാണാന്‍ സാധിച്ചിരുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.

ഗ്രഹണത്തിന്റെ ഫലമായി താപനില കുറയുകയും താഴുകയും പക്ഷികള്‍ ശാന്തരായിത്തീരുകയും ചെയ്തിരുന്നു. ഇദാഹോയിലെ ബോയ്സില്‍ ജനം ഗ്രഹണം കണ്ട് ആവേശഭരിതരായി കൈ കൊട്ടുകയും പകല്‍ സമയത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ ഇടുകയും ചെയ്തിരുന്നു. ഗ്രഹണം വെറും കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ അന്ധത ബാധിക്കുമെന്ന മുന്നറിയിപ്പ് ശക്തമായിരുന്നുവെങ്കിലും ഈ അപൂര്‍വ പ്രതിഭാസം കണ്ടറിയാന്‍ മില്യണ്‍ കണക്കിന് പേരാണ് യുഎസിലുടനീളം തടിച്ച് കൂടിയിരുന്നു. ട്രംപിന് പുറമെ കര്‍ദാശിയാന്‍ ക്ലാന്‍,എല്ലെന്‍ ഡി ജെനറെസ്, സെറീന് വില്യംസ് തുടങ്ങിയ സെലിബ്രിറ്റികളും ഗ്രഹണം കാണാന്‍ പുറത്തിറങ്ങിയിരുന്നു.

Other News in this category4malayalees Recommends