ബംഗളൂരുവില്‍ അമ്മ മകളെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊന്നു ; രക്ഷപ്പെടാന്‍ ശ്രമിക്കവേ നാട്ടുകാര്‍ കെട്ടിയിട്ടു

ബംഗളൂരുവില്‍ അമ്മ മകളെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊന്നു ; രക്ഷപ്പെടാന്‍ ശ്രമിക്കവേ നാട്ടുകാര്‍ കെട്ടിയിട്ടു
9 വയസ്സു മാത്രം പ്രായമുള്ള കുട്ടിയെ ബംഗളൂരുവില്‍ അമ്മ മൂന്നുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി.ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് സംഭവം.ജെപി നഗര്‍ സ്വദേശിയായ അഷിക സര്‍ക്കാര്‍ എന്ന ശ്രേയയാണ് കൊല്ലപ്പെട്ടത്.പെണ്‍കുട്ടിയുടെ അമ്മ സ്വാതിയെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ബംഗാള്‍ സ്വദേശിയായ ശ്രേയയും അമ്മ സ്വാതിയും ഒരു വര്‍ഷമായി ഇവിടെയാണ് താമസം.ഉച്ചയോടെ സ്വാതി കെട്ടിടത്തിന് മുകളില്‍ കയറി താഴേക്ക് കുഞ്ഞിനെ എറിയുകയായിരുന്നു.ഉടനെ തിരിച്ചെത്തി മുകളിലേക്കെടുത്തുകൊണ്ടുപോയി. ചോരവാര്‍ന്നുപോകുന്നത് കണ്ട് അയല്‍വാസികള്‍ കാര്യം തിരക്കിയപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതിയെന്ന് പറഞ്ഞ് അവരോട് ദേഷ്യപ്പെട്ടു.കുഞ്ഞിനെ മുകളില്‍ നിന്ന് വലിച്ചെറിയുകയായിരുന്നു.സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാര്‍ കെട്ടിയിട്ട് പോലീസിനെ ഏല്‍പ്പിച്ചു.പോലീസിനോടും നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂവെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

മുതിര്‍ന്ന ബിസിനസ് അനലിസ്റ്റായ കഞ്ചന്‍ സര്‍ക്കാരിന്റെ ഭാര്യയാണിവര്‍.അധ്യാപികയായ ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് .മുമ്പും കുഞ്ഞിനെ കൊല്ലാന്‍ ഇവര്‍ ശ്രമിച്ചിട്ടുണ്ട്.അതും കെട്ടിടത്തിന് മുകളില്‍ നിന്ന് തന്നെ വലിച്ചെറിയാനായിരുന്നു ശ്രമം.

Other News in this category4malayalees Recommends