ഭീകരര്‍ ഒരിക്കലും പീഡിപ്പിച്ചില്ല ; അള്‍ത്താരയും വിശ്വാസ സമൂഹവും ഇല്ലെങ്കിലും മനസ് കൊണ്ട് കുര്‍ബാനയര്‍പ്പിച്ചിരുന്നു ; ഭീകരരുടെ തടവില്‍ കഴിഞ്ഞ അനുഭവങ്ങള്‍ വെളിപ്പെടുത്തി ഫാ ഉഴുന്നാലില്‍

ഭീകരര്‍ ഒരിക്കലും പീഡിപ്പിച്ചില്ല ; അള്‍ത്താരയും വിശ്വാസ സമൂഹവും ഇല്ലെങ്കിലും മനസ് കൊണ്ട് കുര്‍ബാനയര്‍പ്പിച്ചിരുന്നു ; ഭീകരരുടെ തടവില്‍ കഴിഞ്ഞ അനുഭവങ്ങള്‍ വെളിപ്പെടുത്തി ഫാ ഉഴുന്നാലില്‍
ഭീകരര്‍ തന്നെ പീഡിപ്പിച്ചിരുന്നില്ലെന്ന് ഫാ.ടോം ഉഴുന്നാലില്‍.യെമനില്‍ ഭീകരരുടെ താവളത്തില്‍ നിന്ന് 18 മാസത്തെ തടവിന് ശേഷം വത്തിക്കാനിലെത്തിയ ഫാദര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.ഒരു ഘട്ടത്തിലും ഭയം തോന്നിയില്ല,ദൈവത്തിന്റെ ശക്തിയില്‍ വിശ്വസിച്ചു.ഭീകരര്‍ തന്നെ ഒരു ഘട്ടത്തിലും പീഡിപ്പിച്ചില്ല.കണ്ണുകെട്ടിയാണ് പലയിടത്തും കൊണ്ടുപോയത്.ഒരിക്കല്‍ പോലും മോശമായി പെരുമാറിയില്ല.പ്രമേഹത്തിനുള്ള മരുന്നുകളും നല്‍കി.ഡോക്ടറുടെ സേവനവും ലഭ്യമാക്കി.ഒന്നര വര്‍ഷവും ഒരേ വസ്ത്രമാണ് ധരിച്ചത്.രണ്ടോ മൂന്നോ തവണ സ്ഥലം മാറ്റി.കണ്ണുമൂടി കെട്ടിയാണ് കൊണ്ടുപോയത്.അറബിയാണ് സംസാരിച്ചിരുന്നത്.അതിനാല്‍ ആശയ വിനിമയം ബുദ്ധിമുട്ടായിരുന്നു.ചില ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ടാണ് സംസാരിച്ചത്.പ്രാര്‍ത്ഥനയിലായിരുന്നു കൂടുതല്‍ സമയവും അള്‍ത്താരയും വിശ്വാസ സമൂഹവും ഇല്ലെങ്കിലും ദിവസവും മനസില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു.തടവിനിടെ കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടിരുന്നില്ലെന്നും ഉഴുന്നാലില്‍ പറഞ്ഞു.ഏതാനും ദിവസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം നാട്ടിലേക്ക് മടങ്ങും.

Other News in this category4malayalees Recommends