ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ കുത്തേറ്റ് മരിച്ചു, ഇന്ത്യാക്കാരനായ പ്രതി പിടിയില്‍, കൊല്ലപ്പെട്ടത് മനോരോഗ വിദഗ്ദ്ധനായ ഡോ.അച്യുത റെഡ്ഡി

ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ കുത്തേറ്റ് മരിച്ചു, ഇന്ത്യാക്കാരനായ പ്രതി പിടിയില്‍, കൊല്ലപ്പെട്ടത് മനോരോഗ വിദഗ്ദ്ധനായ ഡോ.അച്യുത റെഡ്ഡി
കാന്‍സാസ്: ഇന്ത്യാക്കാരനായ മനരോഗ വിദഗ്ദ്ധന്‍ അമേരിക്കയില്‍ കുത്തേറ്റ് മരിച്ചു. ഡോ.അച്യുത റെഡ്ഡി(57) ആണ് മരിച്ചത്.

പ്രതിയെന്ന് സംശയിക്കുന്ന ഉമര്‍ റിഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ ശരീരത്തില്‍ നിരവധി കുത്തുകളേറ്റിരുന്നു. മരിച്ച ഡോക്ടറുടെ രോഗിയായിരുന്നു ഉമര്‍.

ഡോക്ടറുടെ ക്ലിനിക്കിന് പിറകില്‍ വച്ച് ഡോക്ടറെ മര്‍ദ്ദിക്കുകയും പിന്നീട് പലവട്ടം കുത്തുകയും ചെയ്ത ശേഷം കണ്‍ട്രി ക്ലബ്ബിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി ഇരുന്ന പ്രതി പൊലീസെത്തിയപ്പോള്‍ കീഴടങ്ങുകയായിരുന്നു. പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്.


കന്‍സബ് കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഉമറിന് പത്ത് ലക്ഷം ഡോളറിന്റെ ജാമ്യം അനുവദിച്ചു.
Other News in this category4malayalees Recommends