നാലു മക്കളുടെ അമ്മയായ വീട്ടമ്മയെ അക്രമിച്ച് കൊലപ്പെടുത്തി ; മൃതദേഹത്തെ പീഡിപ്പിച്ചു ; യുപിയില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവം

നാലു മക്കളുടെ അമ്മയായ വീട്ടമ്മയെ അക്രമിച്ച് കൊലപ്പെടുത്തി ; മൃതദേഹത്തെ പീഡിപ്പിച്ചു ; യുപിയില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവം
മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് യുപിയില്‍ നിന്ന് വരുന്നത്.വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ക്രൂരമായി മാനഭംഗപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍ .ബറേലിയിലെ ശരണ്യ ഗ്രാമത്തിലുള്ള റിങ്കു(20)സര്‍ജു(19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

നാലു മക്കളുടെ അമ്മയായ യുവതിയ്ക്ക് നേരെയാണ് അക്രമം.മാനഭംഗം തടഞ്ഞ വീട്ടമ്മയെ രണ്ടു പ്രതികളും ചേര്‍ന്ന് വടികൊണ്ടടിച്ചു.ഗുരുതരമായി പരിക്കേറ്റ് ബോധം നഷ്ടമായ ഇവരെ ഇരുവരും സമീപത്തെ പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.തലയ്ക്ക് അടിയേറ്റതിനാല്‍ വീട്ടമ്മ മരിച്ചു.എന്നാല്‍ മൃതദേഹത്തോടു ഇവര്‍ ക്രൂരത കാട്ടി.ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പാടത്തുപേക്ഷിച്ച് രക്ഷപ്പെട്ടു.ഒക്ടോബര്‍ രണ്ടിനാണ് സംഭവം.

കൊലയ്ക്ക് ശേഷം സ്ത്രീയുടെ മൊബൈല്‍ ഫോണുമായിട്ടാണ് പ്രതികള്‍ പോയത്.ഫോണിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുടുങ്ങി.രക്തം പുരണ്ട വടി മൃതദേഹത്തിന് സമീപം കണ്ടെത്തി.പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി.കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

Other News in this category4malayalees Recommends