അച്ചാറെന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫുകാരന്റെ കൈയ്യില്‍ കഞ്ചാവു കൊടുത്തയച്ചു ; ഗള്‍ഫില്‍ പോയ യാത്രക്കാരന്‍ ജയിലിലായി..

അച്ചാറെന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫുകാരന്റെ കൈയ്യില്‍ കഞ്ചാവു കൊടുത്തയച്ചു ; ഗള്‍ഫില്‍ പോയ യാത്രക്കാരന്‍ ജയിലിലായി..
അച്ചാറൊന്നു കൊണ്ടുപോകുമോ എന്നു ചോദിച്ചാല്‍ ഗള്‍ഫില്‍ പോകുന്നവര്‍ ഒരു ഉപകാരത്തിന്റെ ഭാഗമായി അത് എത്തിച്ചുകൊടുക്കില്ല.എന്നാല്‍ ഇതു കഞ്ചാവായിരുന്നു.കൊടിയമ്മ ജമാഅത്ത് പള്ളിക്ക് സമീപം സൂപ്പിയെ പോലീസ് അറസ്റ്റ് ചെയ്തു.വഞ്ചനയറിയാതെ ഗള്‍ഫില്‍ പോയ യുവാവ് ഒരു വര്‍ഷമായി ജയിലിലാണ്.അച്ചാറെന്ന് പറഞ്ഞ് നാലുകിലോ കഞ്ചാവടങ്ങിയ പൊതിയാണ് കൊടുത്തയച്ചത്.ഒരു സുഹൃത്ത് വന്ന് വാങ്ങുമെന്നു പറഞ്ഞാണ് കൊടുത്തയച്ചത്.

കഞ്ചാവെന്നറിയാതെ ബഷീര്‍ പൊതി ബാഗില്‍ വച്ചു.ദോഹ വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ കഞ്ചാവെന്ന് കണ്ടെത്തി.ബഷീര്‍ താന്‍ നിരപരാധിയെന്ന് പറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല.ഒരു വര്‍ഷമായി ജയിലിലാകുകയായിരുന്നു.കുമ്പള പോലീസ് നടത്തിയ അന്വേഷണത്തില്‍ ബഷീര്‍ കബളിക്കപ്പെട്ടതാണെന്നും സൂപ്പി തെറ്റിദ്ധരിപ്പിച്ച് കുടുക്കിയതാണെന്ന് വ്യക്തമായതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

Other News in this category4malayalees Recommends