ആ കുഞ്ഞിന്റെ മുഖമൊന്ന് കാണാന്‍ പോലും അമ്മയ്ക്കായില്ല; ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയ്ക്ക് കാഴ്ച നഷ്ടമായി

ആ കുഞ്ഞിന്റെ മുഖമൊന്ന് കാണാന്‍ പോലും അമ്മയ്ക്കായില്ല; ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയ്ക്ക് കാഴ്ച നഷ്ടമായി
ഗര്‍ഭം ധരിക്കുമ്പോള്‍ മുതല്‍ ആ കുഞ്ഞ് മുഖം സ്വപ്നം കണ്ട് നടക്കുന്നവരാണ് ഓരോ അമ്മമാരും.എന്നാല്‍ സ്വന്തം കുഞ്ഞിന്റെ മുഖമൊന്ന് കാണാന്‍ ഈ അമ്മയ്ക്ക് വിധിയുണ്ടായില്ല .അമ്മയുടെ കാഴ്ച ശക്തി നഷ്ടമായി.ആരുടേയും മനസില്‍ വേദനയാകും ആശുപത്രിയിലെ ഈ കാഴ്ച.ആലപ്പുഴ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം.വിദേശത്ത് ജോലി ചെയ്യുന്ന യുവതി പ്രസവത്തിനായാണ് അടുത്തിടെ നാട്ടിലെത്തിയത്.കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെയാണ് പ്രസവം നടന്നത്.പ്രസവത്തിന് പിന്നാലെ അമ്മയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധത്തിലാണ്.ഇതിനിടെ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Other News in this category4malayalees Recommends