മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ബോബി ബസാര്‍ വരുന്നു ; ആദ്യ ബ്രാഞ്ച് വടക്കഞ്ചേരിയില്‍ ഉത്ഘാടനം ചെയ്തുr

മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ബോബി ബസാര്‍ വരുന്നു ; ആദ്യ ബ്രാഞ്ച് വടക്കഞ്ചേരിയില്‍ ഉത്ഘാടനം ചെയ്തുr
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കികൊണ്ട് സ്ത്രീ ശാക്തീകരണം നടപ്പിലാക്കാന്‍ ഇന്ത്യയില്‍ ബോബി ബസാര്‍ എന്ന പേരില്‍ 2900 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു.ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കഞ്ചേരിയില്‍ ഡോ ബോബി ചെമ്മണൂരും വമന്‍ പാര്‍ട്‌ണേഴ്‌സും ഭിന്നശേഷിക്കാരായ കുട്ടികളും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.

സെയില്‍സും ഫ്രീ ഹോം ഡെലിവറിയും നടത്താന്‍ ബോബി ബസറാന്റെ ബ്രാന്‍ഡ് അംബാസഡറായ ഡോ ബോബി ചെമ്മണ്ണൂര്‍ തന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ടിറങ്ങി ചെന്നു മാതൃകയായി.ഒരു ശതമാനം മാത്രം ലാഭം,മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞവില,ഉയര്‍ന്ന ഗുണ നിലവാരം,ഫ്രീ ഹോം ഡെലിവറി,പാര്‍ട്ണര്‍മാരായി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് തന്നെ ലാഭം വീതിച്ചുകൊടുക്കുക,മുതല്‍മുടക്കില്ലാതെ സ്ത്രീകള്‍ക്ക് ചെമ്മണൂര്‍ വിമന്‍ പാര്‍ട്ണര്‍മാരാകാം എന്നിവയാണ് ബോബി ബസാറിന്റെ പ്രത്യേകതകള്‍ .

ഉത്ഘാടനത്തോടനുബന്ധിച്ച് ഡോ ബോബി ചെമ്മണൂര്‍ നിര്‍ദ്ധനരായ രോഗികള്‍ ധനസഹായം നല്‍കുകയുണ്ടായി.ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Other News in this category4malayalees Recommends