ലണ്ടന്‍ റീജണല്‍ വചന ശുശ്രുഷ ഒക്ടോബര്‍ 29 ന്

ലണ്ടന്‍ റീജണല്‍ വചന ശുശ്രുഷ ഒക്ടോബര്‍ 29 ന്
ലണ്ടന്‍ :സീറോ മലബാര്‍ സഭ ഗ്രേറ്റ്രൂ ബ്രിട്ടന്‍ രൂപതാ സ്ഥാപനത്തിന്റെ ഒന്നാം വര്‍ഷം പിന്നിടുമ്പോള്‍ സുവിശേകന്റെ ദൗത്യം ഏറ്റെടുത്ത അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ തിരുവചനത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഈ മാസം 22 മുതല്‍ 29 വരെ രൂപതയുടെ 8 റീജിയനുകളിലായി ഒരുക്കിയിരിക്കുന്ന പ്രഥമ രൂപതാ അഭിഷേകാഗ്‌നി കണ്‍വെണ്‍ഷന്‍.

പരിശുദ്ധ അമ്മയ്ക്ക് പ്രത്യേകമായി രൂപതയെ സമര്‍പിച്ച അഭിവന്ദ്യ പിതാവ് ഈ ജപമാലാ മാസത്തില്‍ തന്നെ ഗ്രേറ്റ് ബ്രിട്ടനിലെ മുഴുവന്‍ വിശ്വാസികള്‍ക്കും തിരുവചനം ഗ്രഹിക്കുവാനുള്ള അവസരം ഒരുക്കുന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.

' ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു.(യോ: 1: 1).

വചനമാകുന്ന ദൈവത്തിന്റെ സാന്നിത്യം അനുഭവമാകുവാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ രൂപതയുടെ 8 റീജിയനുകളിലായി കണ്‍വണ്‍ന്റെ ആത്മീയ ഒരുക്കത്തിനായി വിശുദ്ധ കുര്‍ബ്ബാനാ കേന്ദ്രങ്ങള്‍ തോറുമുള്ള കുടുംബങ്ങള്‍ വിശുദ്ധ കുര്‍ബ്ബാന, അഖണ്ഡ ജപമാല, നൈറ്റ് വിജില്‍ തുടങ്ങിയ പ്രത്യേക ശുശ്രൂഷകള്‍ വഴി ആത്മീയമായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

സെഹിയോന്‍ മിനിസ്ട്രീസിന്റെ സ്ഥാപക ഡയറക്ടര്‍ ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ സമാപനം ലണ്ടന്‍ റീജനില്‍ ആണ് നടക്കുന്നത് എന്നത് ലണ്ടനിലുളള 3 ചാപ്‌ളയിന്‍സികലുള്ള വിശ്വാസികള്‍ക്ക് വലിയ ഒരു അനുഗ്രഹമാണ്.

ലണ്ടന്‍ റീജണല്‍ വചന ശുശ്രുഷ ഒക്ടോബര്‍ 29 നു ഞായറാഴ്ച അല്ലിന്‍സ് പാര്‍ക്കില്‍ , Greenlands Lanes, Hendon, London NW4 1RL നടത്തപ്പെടും. രാവിലെ 9:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന ശുശ്രുഷകള്‍ വൈകുന്നേരം 6 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന് ഒരുക്കമായുള്ള പ്രിപറേറ്ററി ശുശ്രൂഷ ഈ വരുന്ന 20ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍9:30 ഔവര്‍ ലേഡി ഓഫ് കംപാഷന്‍ കാത്തലിക് ചര്‍ച് , ഗ്രീന്‍ സ്ട്രീറ്റ്, El3 9AX ,അപ്ടന്‍ പാര്‍ക്കില്‍ വച്ച് നടക്കുന്നതാണ്.ഇതിലേക്ക് ലണ്ടന്‍ റീജിയനിലുള്ള എല്ലാ വോളന്റിയേഴ്‌സും പങ്കെടുക്കണമെന്ന് ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം,ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര എന്നിവരും റീജിയണല്‍ കോര്‍ഡിനേഷന്‍ വഹിക്കുന്ന തോമസ് ആന്റണിയും ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

Other News in this category4malayalees Recommends