സെമിത്തേരിയില്‍ ഒരാള്‍ വലിപ്പത്തില്‍ മണ്ണു മാറ്റിയിരുന്നു ; ഈ ദിവസങ്ങളില്‍ ആരും മരിച്ചിട്ടില്ലെന്ന് വികാരി ; ഞെട്ടലോടെ പോലീസും വിശ്വാസികളും

സെമിത്തേരിയില്‍ ഒരാള്‍ വലിപ്പത്തില്‍ മണ്ണു മാറ്റിയിരുന്നു ; ഈ ദിവസങ്ങളില്‍ ആരും മരിച്ചിട്ടില്ലെന്ന് വികാരി ; ഞെട്ടലോടെ പോലീസും വിശ്വാസികളും
സെമിത്തേരിയില്‍ പള്ളി അധികൃതര്‍ അറിയാതെ മൃതദേഹം മറവു ചെയ്തതായി സംശയം .കാഞ്ഞങ്ങാട് അപ്പോസ്തല റാണി ചര്‍ച്ചിന്റെ കീഴെ ചെമ്മട്ടം വയല്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ സെമിത്തേരിയിലാണ് അനുവാദമില്ലാതെ മൃതദേഹം അടക്കിയെന്ന സംശയം ഉയര്‍ന്നത്.ഫാ.മാര്‍ട്ടിന്‍ രായപ്പന്‍ പോലീസില്‍ പരാതി നല്‍കി.അഞ്ച് ഇടവകയിലുള്ളവര്‍ക്കാണ് സെമിത്തേരി.കഴിഞ്ഞ ദിവസമൊന്നും ഇവിടെ ആരും മരണപ്പെട്ടിട്ടില്ല.സെമിത്തേരിയില്‍ മണ്ണുമൂടിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നി നോക്കുകയായിരുന്നു.ഒരാളുടെ വലിപ്പത്തില്‍ മണ്ണ് നീക്കിയതായി സംശയമുണ്ട് .കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം സംസ്‌കരിക്കുമ്പോഴാണ് ഇതുശ്രദ്ധയില്‍പ്പെട്ടത്.ആര്‍ഡിഒ അനുമതികിട്ടിയാല്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു.ചുറ്റും ആരേയും കാണാതായതായി പരാതി കിട്ടിയിട്ടില്ല.എന്താണ് സംഭവിച്ചതെന്ന ആശങ്കയിലാണ് വിശ്വാസികളും.

Other News in this category4malayalees Recommends