ദിലീപിനെ കാണാന്‍ സായുധ സേനയുടെ അകമ്പടിയോടെ എത്തിയ വിഐപി ആര് ? പോലീസും പരക്കം പാഞ്ഞു !!

ദിലീപിനെ കാണാന്‍ സായുധ സേനയുടെ അകമ്പടിയോടെ എത്തിയ വിഐപി ആര് ? പോലീസും പരക്കം പാഞ്ഞു !!
സായുധ അകമ്പടിയില്‍ ദിലീപിനെ കാണാനെത്തിയ വിഐപി ആരെന്ന് പോലീസിനും ആദ്യം അങ്കലാപ്പുണ്ടാക്കി.ആലുവയിലെ കൊട്ടാരക്കടവിലെ വീട്ടിലേക്കാണ് വിഐപി എത്തിയത്.നിരവധി സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് സന്ദര്‍ശനം.ദിലീപിന്റെ വീട്ടിലെത്തിയ വിഐപി ആരാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കൂടിയായതോടെ പോലീസ് വെട്ടിലായി.ഗോവന്‍ സ്വകാര്യ സുരക്ഷാ സേനയായ തണ്ടര്‍ഫോഴ്‌സാണ് ഇവിടെയെത്തിയത്.പരിചയം പുതുക്കാനാണ് എത്തിയത്.ഈ സമയം ദിലീപും കാവ്യയും സഹോദരിയും വീട്ടിലുണ്ടായിരുന്നു.അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചാണ് മടങ്ങിയത്.ആലുവയിലെ കടയില്‍ നിന്ന് 37000 രൂപ ചിലവാക്കി നിലവിളക്കു വാങ്ങിയിരുന്നത് ദിലീപിന് സമ്മാനിക്കാനാണെന്നും സൂചനയുണ്ട് .

ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ സേനയിലെ ആളുകള്‍ സൗഹൃദം പുതുക്കാനെത്തിയതാണ് .കേരളത്തിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് ഈ സേനയുടെ തലപ്പത്തെന്നാണ് റിപ്പോര്‍ട്ട് .

Other News in this category4malayalees Recommends