അമേരിക്ക വീണ്ടും പാക്കിസ്ഥാനെതിരെ മീശപിരിക്കുന്നു....!!ഭീകരരെ പാലൂട്ടി വളര്‍ത്തുന്നത് നിര്‍ത്തിയില്ലെങ്കില്‍ കടുത്ത നടപടിയെന്ന് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയുടെ ; ഭീകരതക്കെതിരെ പോരാടാന്‍ ഇന്ത്യയുമായി സഖ്യം സ്ഥാപിക്കുമെന്ന് നിക്കി ഹാലെ

അമേരിക്ക വീണ്ടും പാക്കിസ്ഥാനെതിരെ മീശപിരിക്കുന്നു....!!ഭീകരരെ പാലൂട്ടി വളര്‍ത്തുന്നത് നിര്‍ത്തിയില്ലെങ്കില്‍ കടുത്ത നടപടിയെന്ന് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയുടെ ; ഭീകരതക്കെതിരെ പോരാടാന്‍ ഇന്ത്യയുമായി സഖ്യം സ്ഥാപിക്കുമെന്ന് നിക്കി ഹാലെ
ഭീകരര്‍ക്ക് സുരക്ഷിത താവളമേകുന്ന പാക്കിസ്ഥാന്റെ നടപടി അമേരിക്ക ഒരിക്കലും വച്ച് പൊറുപ്പിക്കില്ലെന്ന ശക്തമായ താക്കീതുമായി യുഎന്നിലെ അമേരിക്കയുടെ നയതന്ത്ര പ്രതിനിധി നിക്കി ഹാലെ രംഗത്തെത്തി. ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യയുമായി തന്ത്രപ്രധാനമായ സഖ്യം സ്ഥാപിക്കുമെന്നും ഹാലെ പ്രഖ്യാപിച്ചു. ഇതിലൂടെ ഇന്ത്യ-പസിഫിക്ക് പ്രദേശത്ത് സമാധാനവും സുസ്ഥിരതയും സ്ഥാപിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ ഫ്രന്റ്ഷിപ്പ് കൗണ്‍സിലിന്റെ 20ാം വാര്‍ഷിക ലെജിസ്ലേറ്റീവ് കോണ്‍ഫറന്‍സില്‍ നിര്‍ണായക പ്രസംഗം നടത്തവെയാണ് ഹാലെ ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് പേരുടെ മരണത്തിനിടയാക്കിയ ന്യൂയോര്‍ക്കിലെ ഭീകരാക്രമണത്തെ അവര്‍ തന്റെ പ്രസംഗത്തിനിടെ അപലപിക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെയും സൗത്ത് ഏഷ്യയിലെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടുന്നതില്‍ അമേരിക്ക പുതിയ തന്ത്രം അടുത്തിടെ സ്വീകരിക്കാന്‍ തുടങ്ങിയ കാര്യവും ഹാലെ തന്റെ പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

ഇത്തരം നയങ്ങളില്‍ നിര്‍ണായകമാണ് ഇന്ത്യയുമായി അമേരിക്കയുണ്ടാക്കുന്ന തന്ത്രപ്രധാനമായ കൂട്ട് കെട്ട് വികസിപ്പിക്കാനുള്ള നീക്കമെന്നും ഹാലെ പറയുന്നു. അഫ്ഗാനിലെയും സൗത്ത് ഏഷ്യയിലെയും സുരക്ഷിത താവളങ്ങളില്‍ കഴിയുന്ന ഭീകരരെ തുരത്തുന്നതിനാണ് അമേരിക്ക ഇപ്പോള്‍ മുന്‍ഗണനയേകുന്നതെന്നും അവര്‍ ആ മേഖലയിലെ രാജ്യങ്ങള്‍ക്കും അതിലുപരി അമേരിക്കയ്ക്കും ഭീഷണി സൃഷ്ടിക്കുന്നത് വര്‍ധിച്ചതിനാലാണിതെന്നും ഹാലെ വിശദീകരിക്കുന്നു. ഇതിനായി യുഎസ് എല്ലാ തരത്തിലുള്ള സൈനികവും സാമ്പത്തികവും നയതന്ത്രപരവുമായ ശക്തികളും എടുത്തുപയോഗിക്കുമെന്നും അവര്‍ തറപ്പിച്ച് പറയുന്നു.

Other News in this category4malayalees Recommends