നോര്‍ത്ത് ഹെംസ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ജൂഡി ബോസ് വെര്‍ത്തിന് സ്വീകരണം നല്‍കി

നോര്‍ത്ത് ഹെംസ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ജൂഡി ബോസ് വെര്‍ത്തിന് സ്വീകരണം നല്‍കി
നോര്‍ത്ത് ഹെംസ്റ്റഡ്: നാസാ കൗണ്ടി നോര്‍ത്ത് ഹെംസ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ജൂഡി ബോസ് വെര്‍ത്തിന് ഒക്‌ടോബര്‍ 26നു വ്യാഴാഴ്ച രാവിലെ നാസാ കൗണ്ടിയിലെ ഇന്ത്യന്‍ കമ്യൂണിറ്റി, ഗ്ലെന്‍കോവ് റോഡിലുള്ള വെസ്റ്റ് ബറി ഡൈനറില്‍ വച്ചു സ്വീകരണം നല്‍കി. ജൂഡി നിലവില്‍ സൂപ്പര്‍വൈസറാണെങ്കിലും അടുത്ത കാലയളവിലേക്ക് വീണ്ടും മത്സരിക്കുകയാണ്.


നാസാ കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, പാര്‍ട്ടി കമ്മിറ്റി മെമ്പര്‍മാരായ വര്‍ഗീസ് കെ. ജോസഫ്, തോമസ് കെ. ചെറിയാന്‍, രാജ് മേത്ത, കൂടാതെ ഷേകര്‍ നെലുംതുള്ള, ഡോ. ഭവാനി ശ്രീനിവാസന്‍, ബോബി കുമാര്‍, കീര്‍ത്തി പഞ്ചാമിയ, ടൗണ്‍ ലീഡര്‍ ജോണ്‍ റെയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


ഇന്ത്യന്‍ കമ്യൂണിറ്റി ഈ കൗണ്ടിയില്‍ ചെയ്യുന്ന സേവനത്തിന് ജൂഡി ബോസ് വെര്‍ത്ത് പ്രത്യേക നന്ദി അറിയിച്ചു. കളത്തില്‍ വര്‍ഗീസ് സ്വാഗതവും, തോമസ് കെ. ചെറിയാന്‍ നന്ദിയും അറിയിച്ചു.

Other News in this category4malayalees Recommends