'പാടും ഞാന്‍ യേശുവിനായ്' സംഗീതാരാധന 'സപര്യ 2017' നവംബര്‍ 4 ശനിയാഴ്ച

'പാടും ഞാന്‍ യേശുവിനായ്' സംഗീതാരാധന 'സപര്യ 2017' നവംബര്‍ 4 ശനിയാഴ്ച
ഷിക്കാഗോ ലൊംബാര്‍ഡ് സെന്റ്. തോമസ് മാര്‍ത്തോമാ ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 'പാടും ഞാന്‍ യേശുവിനായ്' സംഗീതാരാധന 'സപര്യ '2017 നവംബര്‍ 4 ശനിയാഴ്ച വൈകിട്ട് 6 ന് ലൊംബാര്‍ഡ് സെന്റ്. തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.


ഗായകനും ഗാനരചയിതാവും, സംഗീത സംവിധായകനുമായ ഡോ. സാം കടമ്മനിട്ട സംഗീതാരാധനക്കു നേതൃത്വം നല്‍കും.


സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക വികാരി ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ സന്ദേശം നല്‍കും.

ലൊംബാര്‍ഡ് സെന്റ്. തോമസ് മാര്‍ത്തോമാ ഇടവക വികാരി റവ. കെ. സോളമന്‍ അധ്യക്ഷത വഹിക്കും.


ജനഹൃദയങ്ങളില്‍ ഇടം നേടിയ പഴയതും പുതിയതുമായ ആരാധനാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീതാരാധന ഹൃദ്യമായ ഒരു പുതിയ അനുഭവമായിരിക്കും. പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് റോയ് ജോര്‍ജ്ജ് 630 877 3091 ജേക്കബ് ജോര്‍ജ്ജ് 630 440 9985.

Other News in this category4malayalees Recommends