ഈ ഗാനം സോഷ്യല്‍മീഡിയ ഏറ്റെടുത്തു ; പ്രവാസി വൈദീകന്‍ നാട്ടില്‍ വന്ന് സൂപ്പര്‍ ഹിറ്റായി

ഈ ഗാനം സോഷ്യല്‍മീഡിയ ഏറ്റെടുത്തു ; പ്രവാസി വൈദീകന്‍ നാട്ടില്‍ വന്ന് സൂപ്പര്‍ ഹിറ്റായി
കത്തോലിക്ക പുരോഹിതന്റെ തിരുവസ്ത്രമണിഞ്ഞ ഈ കലാകാരന് ഇപ്പോള്‍ നാട്ടില്‍ ആരാധകരേറെയാണ് .ഫാ വില്‍സണ്‍ മേച്ചേരില്‍ സോഷ്യല്‍മീഡിയയിലെ താരമാണ് .

സംഗീതത്തിലൂടെ ഭാരത സംസകാരത്തെ വാനോളം ഉയര്‍ത്തി സര്‍വമതസാഹോദര്യത്തിന്റെയും മാനവ സ്‌നേഹത്തിന്റെയും ഉത്കൃഷ്ട സന്ദേശം പകര്‍ന്ന ഓസ്ട്രിയ യിലെ വിയന്നയില്‍ താമസിക്കുന്ന ഭാരതത്തിന്റെയും നമ്മുടെ ഓരോരുത്തരുടെയും അഭിമാനമായ ഈ വൈദികന്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

കേരള യൂണിവേഴ്‌സിറ്റി PG മ്യൂസിക് ഒന്നാം റാങ്കു കാരന്‍ ആണ് മ്യൂസിക് കേരള യൂണിവേഴ്‌സിറ്റി Post Graduation ഒന്നാം റാങ്കു കരസ്ഥമാക്കുന്ന ആദ്യത്തെ വൈദികന്‍ ഇതുവരെ ക്രൈസ്തവ സമുദായത്തില്‍ പെട്ടവരോ വൈദികരോ ഈ പദവി കരസ്ഥമാക്കിയിട്ടില്ല .. ശ്രീ സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ നിന്നും നജിം അര്‍ഷാദായിരുന്നു രണ്ടാമതെത്തിയത്

അച്ഛനെ കുറിച്ച് കൂടുതല്‍ അറിയാം...


Fr. വില്‍സണ്‍ മേച്ചേരില്‍ ,കത്തോലിക്കപുരോഹിതന്‍ MCBS സഭാഗം.

( മേച്ചേരില്‍ സേവ്യര്‍ ന്റെയുംലില്ലിക്കുട്ടി യുടെയും മൂത്ത മകന്‍ വിനോദ് , വിജയ് , വിന്നിഎന്നിവര്‍ സഹോദരങ്ങള്‍ )

നാട് : ഇലഞ്ഞി Ernakulam ditsrict

സ്‌കൂള്‍ വിദ്യാഭാസം : സെന്റ്‌മേരീസ് സ്‌കൂള്‍ , പള്ളിപ്പുറം &പട്ടാര്യ സമാജം ഹൈസ്‌കൂള്‍ ,പള്ളിപ്പുറം.

തത്വ ശാസ്ത്ര പഠനം: ജീവലയഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി &ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി (ഫിലോസഫി പഠനകാലത്ത്Intersem മീറ്റ് കലോത്സവങ്ങളിലുംphilosophy ഇന്‍സ്റ്റിറ്റ്യൂട്ട്കലോത്സവങ്ങളിലും കലാപ്രതിഭ.

ശ്രീ സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ നിന്നും സംഗീതത്തില്‍ബിരുദവും ബിരുധാനാന്തരബിരുദവും സംഗീതത്തില്‍ Post Graduation നു കേരളംയൂണിവേഴ്‌സിറ്റി First Rank Holder.

ഇപ്പോള്‍ ഓസ്ട്രിയയുടെതലസ്ഥാനമായ വിയന്ന യില്‍ സംഗീതത്തില്‍ ഉപരിപഠനവും വൈദികവൃത്തിയും. കുഞ്ഞുപെങ്ങളുടെ വിവാഹവേദി മുതല്‍ മിനിസ്‌ക്രീന്‍ വരെ; ഈ യുവവൈദികന്‍ പാടിക്കയറിയത് മലയാളിമനസില്‍ ഒറ്റ ഗാനം കൊണ്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായി തിളങ്ങിനില്ക്കുകയാണ് ഫാ. വില്‍സണ്‍ മേച്ചേരില്‍ എന്ന മലയാളി വൈദികന്‍. കുഞ്ഞനിയത്തിയുടെ വിവാഹവേദിയില്‍ 'സംഗീതമേ അമരസല്ലാപമേ' പാടി ഞെട്ടിച്ച ഈ യുവവൈദികന്‍ തന്റെ സംഗീതമാധുര്യം കൊണ്ട് മിനിസ്‌ക്രീനിലും താരമായി മാറി.

ഓസ്‌ട്രേലിയയിലെ വിയന്നയില്‍ ദേവാലയ സംഗീതത്തില്‍ ഉപരിപഠനവും വൈദീക വൃത്തിയും നടത്തുന്നു.തന്റെ സഹോദരിയുടെ വിവാഹത്തിനാണ് അച്ചന്‍ നാട്ടിലെത്തിയത്.ചടങ്ങിനിടെ വേദിയില്‍ വച്ച് വധൂവരന്മാരെ സാക്ഷിനിര്‍ത്തി 'സംഗീതമേ അമരസല്ലാപമേ ....' എന്ന് പാടിത്തുടങ്ങുമ്പോള്‍ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യല്‍ മീഡിയ തന്റെ പാട്ട് വൈറലാക്കുമെന്ന്.


ഫേസ്ബുക്കില്‍ പാട്ട് കത്തിക്കയറിയതോടെ ഫ്‌ളവേ?ഴ്‌സ് ചാനല്‍ അധികൃതര്‍ വില്‍സണ്‍ അച്ചനെ കോമഡി ഉത്സവം പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു.അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധി പേര്‍ അഭിനന്ദനവുമായി എത്തി.

സംഗീതം വഴി അച്ഛന് കിട്ടുന്ന നന്മകള്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും പാവപ്പെട്ട ആരോരുമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനും അച്ഛന്‍ വിനിയോഗിക്കുന്നു സൊബ് എന്ന അനാഥ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്ന ചാരിറ്റബിള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും അച്ഛനാണ് .സംഗീത മേഖലയില്‍ അച്ഛനെ തേടി ഒരുപാട് അവസരങ്ങള്‍ വരട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം

ഡാന്‍സ് കളിക്കുന്ന അച്ചന് ശേഷം ഹിറ്റായി ഫാദര്‍ വില്‍സണ്‍ മേച്ചേരിലിന്റെ പാട്ട്! ഇതാണ് വൈദികന്‍!!!

'സംഗീതമേ അമരസല്ലാപമേ' എന്ന ഒറ്റ ഗാനം കൊണ്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായി തിളങ്ങിയിരിക്കുകയാണ് ഫാ. വില്‍സണ്‍ മേച്ചേരില്‍ എന്ന വൈദികന്‍. അനിയത്തിയുടെ വിവാഹത്തിനിടെയാണ് യുവവൈദികന്‍ തന്റെ സംഗീതമാധുര്യം കൊണ്ട് മിനിസ്‌ക്രീനിലും താരമായി മാറിയത്.

ഓസ്ട്രിയയിലെ വിയന്നയില്‍ ദേവാലയ സംഗീതത്തില്‍ ഉപരി പഠനവും അതിനൊപ്പം വൈദികനായും പ്രവര്‍ത്തിക്കുന്ന, എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. വിവാഹ ചടങ്ങിനിടെ വേദിയില്‍ വച്ച് വധൂവരന്മാരെ സാക്ഷിനിര്‍ത്തി 'സംഗീതമേ അമരസല്ലാപമേ ....' എന്ന് പാടിത്തുടങ്ങുമ്പോള്‍ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യല്‍ മീഡിയ തന്റെ പാട്ട് വൈറലാക്കുമെന്ന്.


അച്ചന്റെ പാട്ട്

എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ സഹോദരിയുടെ വിവാഹ ചടങ്ങിനിടെ വേദിയില്‍ വച്ച് വധൂവരന്മാരെ സാക്ഷിനിര്‍ത്തി 'സംഗീതമേ അമരസല്ലാപമേ' എന്ന് തുടങ്ങുന്ന പാട്ട് പാടുകയായിരുന്നു. അച്ചന്‍ ഒരിക്കല്‍ പോലും ആ പാട്ട് ഇത്രയും ഹിറ്റാവുമെന്ന് കരുതിയിട്ടുണ്ടാവില്ല.


ചാനല്‍ പരിപാടിയിലും

ഫേസ്ബുക്കില്‍ പാട്ട് കത്തിക്കയറിയതോടെ ഫ്‌ളവേഴ്‌സ് ചാനല്‍ അധികൃതര്‍ വില്‍സണ്‍ അച്ചനെ കോമഡി ഉത്സവം പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. ചാനലില്‍ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും

വില്‍സണ്‍ അച്ചന്‍ വെറുതെ ഒരു രസത്തിന് വേദിയില്‍ കയറി പാടിയതല്ല. സംഗീതം വൈദികവൃത്തിക്കൊപ്പം ദൈവതുല്യമായി കാണുന്ന കലാ ഉപാസകന്‍ കൂടിയാണ് അദ്ദേഹം. ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വിയന്ന നഗരത്തിലുള്ള ഒരു ജര്‍മന്‍ ഇടവകയില്‍ പുരോഹിതനായി സേവനമനുഷ്ഠിക്കുകയുമാണ്.

കലാപ്രതിഭ പട്ടവും സ്വന്തമാക്കി

വൈദിക പഠന കാലയളവില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഫാ. വില്‍സണ്‍ കലാപ്രതിഭ പട്ടവും സ്വന്തമാക്കിയിട്ടുണ്ട് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മ്യൂസിക് മാസ്റ്റേഴ്‌സില്‍ അദ്ദേഹം ഒന്നാം റാങ്ക് അദ്ദേഹം കരസ്ഥമാക്കിയപ്പോള്‍ ഗായകന്‍ നജീം അര്‍ഷാദ് ആണ് രണ്ടാം റാങ്ക് നേടിയത്.


സൗജന്യമായി സംഗീതം പഠിപ്പിക്കുന്നു

സംഗീതം വഴി അച്ഛന് കിട്ടുന്ന നന്മകള്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും പാവപ്പെട്ട ആരോരുമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനും അച്ഛന്‍ വിനിയോഗിക്കുന്നു സൊബ് എന്ന അനാഥ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്ന ചാരിറ്റബിള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും അച്ഛനാണ് .സംഗീത മേഖലയില്‍ അച്ഛനെ തേടി ഒരുപാട് അവസരങ്ങള്‍ വരട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം

കുടുംബം

എറണാകുളം ജില്ലയിലെ ഇലഞ്ഞി മേച്ചേരില്‍ സേവ്യര്‍ ലില്ലിക്കുട്ടി ദമ്പതികളുടെ നാലു മക്കളില്‍ മുതിര്‍ന്നയാളാണ് ഫാ. വില്‍സണ്‍. എംസിബിഎസ് സന്യാസസഭാംഗമാണ്. വിനോദ്, വിജയ്, വിന്നി എന്നിവരാണ് സഹോദരങ്ങള്‍





Other News in this category



4malayalees Recommends