കാനഡയിലെ കോടീശ്വരന്‍മാര്‍ ബില്യണ്‍ കണക്കിന് ഡോളര്‍ നികുതി വെട്ടിക്കുന്നു;കനേഡിയന്‍ റവന്യൂ ഏജന്‍സി നോക്കുകുത്തിയാകുന്നു; പ്രതിവര്‍ഷം ചുരുങ്ങിയ 47 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ്; സിആര്‍എ ഏറ്റവും കാര്യക്ഷമത കുറഞ്ഞ വകുപ്പെന്ന് ആരോപണം

കാനഡയിലെ കോടീശ്വരന്‍മാര്‍ ബില്യണ്‍ കണക്കിന് ഡോളര്‍ നികുതി വെട്ടിക്കുന്നു;കനേഡിയന്‍ റവന്യൂ ഏജന്‍സി നോക്കുകുത്തിയാകുന്നു; പ്രതിവര്‍ഷം ചുരുങ്ങിയ 47 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ്; സിആര്‍എ ഏറ്റവും കാര്യക്ഷമത കുറഞ്ഞ വകുപ്പെന്ന് ആരോപണം
കാനഡയിലെ കോടീശ്വരന്‍മാര്‍ വന്‍ തോതില്‍ നികുതി വെട്ടിക്കുന്നത് തടയാനും അവരെ നികുതിവ്യവസ്ഥയുടെ പരിധിയില്‍ കൊണ്ട് വരാനും കനേഡിയന്‍ റവന്യൂ ഏജന്‍സിക്ക് സാധിക്കുന്നില്ലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. പലരും ഇവിടെ നിന്നും സമ്പത്ത് പൂഴ്ത്തി വിദേശത്തെ സുരക്ഷിതമായ അക്കൗണ്ടുകളിലേക്ക് തന്ത്രപൂര്‍വം മാറ്റുന്നുണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. ഇതിനെ തുടര്‍ന്ന് യഥോചിതം നികുതിയേകുന്ന കനേഡിയന്‍മാര്‍ക്കും ട്രഷറിക്കും ഓരോ വര്‍ഷവും ബില്യണ്‍ കണക്കിന് ഡോളര്‍ നഷ്ടം സംഭവിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ നികുതിവ്യവസ്ഥയിലെ പഴുതുകള്‍ നിരവധി പേര്‍ ദുരുപയോഗിക്കുന്നത് തടയാന്‍ കാനഡയ്ക്ക് സാധിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ നികുതി വ്യവസ്ഥയിലെ പഴുതുകള്‍ യുഎസിന് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തിരിച്ചറിയാന്‍ സാധിച്ചിരുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ യുഎസിന് ഇക്കാര്യത്തില്‍ യുകെ, ഫ്രാന്‍സ്, ജര്‍മനി, ഓസ്‌ട്രേലിയ, സ്വീഡന്‍, പോര്‍ട്ടുഗല്‍, മെക്‌സിക്കോ, നോര്‍വേ , ഡെന്‍മാര്‍ക്ക് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ പ്രതിരോധം തീര്‍ക്കാന്‍ സാധിച്ചിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

എന്നാല്‍ സിആര്‍എയ്ക്ക് ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തരം നികുതി തട്ടിപ്പുകള്‍ക്ക് തടയിടാന്‍ പര്യാപ്തമായ നടപടികളെടുക്കാന്‍ സാധിക്കുന്നില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. അതേ സമയം ഇക്കാര്യം മാധ്യമങ്ങളില്‍ നിന്നും പാര്‍ലിമെന്റേറിയന്‍മാരില്‍ നിന്നും സിആര്‍എ മറച്ച് വയ്ക്കുകയും ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. ഇത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നാണ് പിഇഐയിലെ സെനറ്ററായ പേര്‍സി ഡൗനെ പ്രതികരിച്ചിരിക്കുന്നത്.

നിലവില്‍ കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വകുപ്പുകളില്‍ ഏറ്റവും കാര്യക്ഷമത കുറഞ്ഞ വകുപ്പായി സിആര്‍എ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എത്രമാത്രം നികുതിവെട്ടിപ്പ് നടത്തിയെന്ന ഡാറ്റയെങ്കിലും പുറത്ത് വിടാന്‍ താന്‍ വര്‍ഷങ്ങളായി സിആര്‍എയോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിനും ഏജന്‍സി തയ്യാറാവുന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. വര്‍ഷത്തില്‍ ചുരുങ്ങിയത് 47 ബില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പെങ്കിലും ഇവിടെ നടക്കുന്നുണ്ടെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Other News in this category4malayalees Recommends