കാനഡയില്‍ കഞ്ചാവിന് അനുമതി നല്‍കല്‍: കുട്ടികളുടെ സംരക്ഷണത്തിനായി നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കുട്ടികളുടെ അഭിഭാഷകന്‍, ഫെഡറല്‍-പ്രവിശ്യ സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ഇതിനായി ആറിന ശുപാര്‍ശകള്‍

ഒട്ടാവ: കുട്ടികളുടെയും യുവാക്കളുടെയും സംരക്ഷണത്തിനായി കഞ്ചാവ് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി കുട്ടികളുടെ അഭിഭാഷകന്‍ രംഗത്ത്. സസാക് ച്യുവാനില്‍ നിന്നുളള അഭിഭാഷകനായ കോറി ഒ സൂപ്പാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

കഞ്ചാവ് നിയമവിധേയമാക്കുന്നതുള്‍പ്പെടെയുളളവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണമന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കുട്ടികളും യുവാക്കളും കഞ്ചാവ് ഉപയോഗിക്കുമ്പോള്‍ ഇത് തലച്ചോറില്‍ സാരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് ഇത് നല്‍കുന്നത് നിരോധിക്കുന്നത് പോലുളള നിയമങ്ങള്‍ ഫലപ്രദമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മിഠായികളിലും മറ്റും കഞ്ചാവ് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നത് അടക്കമുളള ആറിന ശുപാര്‍ശകള്‍ അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്.
Other News in this category4malayalees Recommends