അനുഷ്‌ക തുറന്നുപറയുന്നു തന്റെ ആ പ്രണയത്തെ പറ്റി

അനുഷ്‌ക തുറന്നുപറയുന്നു തന്റെ ആ പ്രണയത്തെ പറ്റി
അനുഷ്‌ക തന്റെ പ്രണയത്തെ പറ്റി പറയുമ്പോള്‍ എല്ലാവരും കൂട്ടിചേര്‍ക്കുന്ന പേര് പ്രഭാസിന്റെതാണ്.ബാഹുബലിയിലെ ടീം എല്ലാവരേയും ഇഷ്ടപ്പെടുത്തിയ കൂട്ടുകെട്ടാണ്.അവര്‍ ജീവിതത്തില്‍ ഒരുമിക്കണമെന്ന് ആഗ്രഹിക്കുന്ന ആരാധകരുമുണ്ട് .

എന്നാല്‍ തനിക്ക് മറ്റൊരാളോട് പ്രണയം തോന്നിയിരുന്നതായി ഇപ്പോള്‍ അനുഷ്‌ക തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല നമ്മുടെ രാഹുല്‍ ദ്രാവിഡാണ്. പ്രമുഖ തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാള്‍ കൂടിയായ രാഹുല്‍ ദ്രാവിഡിനെ ഏറെ ഇഷ്ടമാണെന്നും താരം പറയുന്നു.ചെറുപ്പം മുതലേ ദ്രാവിഡിനോട് പ്രത്യേക ഭ്രമം ആയിരുന്നു.ഒരു ഘട്ടത്തില്‍ അദ്ദേഹവുമായിപ്രണയത്തിലായിട്ടുണ്ടെന്നുമായിരുന്നു അനുഷ്‌ക വെളിപ്പെടുത്തിയത്.



Other News in this category



4malayalees Recommends