ദുബായില്‍ കോടികളുടെ വെട്ടിപ്പ് നടത്തി, പണം ഹവാലയിലൂടെ ഇന്ത്യയിലേക്ക് കടത്തി,തട്ടിപ്പുകാരെ പിടികൂടാന്‍ ഇന്ത്യയുടെ സഹായം തേടി ദുബായ് ബാങ്ക്

ദുബായില്‍ കോടികളുടെ വെട്ടിപ്പ് നടത്തി, പണം ഹവാലയിലൂടെ ഇന്ത്യയിലേക്ക് കടത്തി,തട്ടിപ്പുകാരെ പിടികൂടാന്‍ ഇന്ത്യയുടെ സഹായം തേടി ദുബായ് ബാങ്ക്
ദുബായ്: കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യക്കാരായ വ്യവസായികള്‍ രാജ്യം വിട്ടതായി ദുബായ് ആസ്ഥാനമായ ബാങ്ക്. ഇവരെ പിടികൂടാന്‍ ബാങ്ക് അധികൃതര്‍ ഇന്ത്യന്‍ കുറ്റാന്വേഷണ ഏജന്‍സികളുടെ സഹായം തേടി.

27 കേസുകളാണ് ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളില്‍ നാല്‍പ്പത് പേര്‍ മലയാളികളാണ്. 800 കോടി രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയിരിക്കുന്നത്. ഈ തുക ഹവാലയായി ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കരുതുന്നത്.

ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന മാസ്റ്റര്‍ ഫെസിലിറ്റി സംവിധാനത്തില്‍ ഓവര്‍ ഡ്രാഫ്റ്റ്, ചെക്ക് ഡിസ്‌കൗണ്ടിങ്, ലെറ്റര്‍ ഓഫ് ക്രെഡിറ്റ്, ട്രസ്റ്റ് രസീത് എന്നിങ്ങളനെ വിവിധ വിഭാഗങ്ങളിലായാണ് വായ്പ സംഘടിപ്പിച്ചത്. സ്ഥാപനത്തിന്റെ ഒരു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും കാലിച്ചെക്കും അപേക്ഷയ്‌ക്കൊപ്പം നല്‍കി.

ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ഈജ്പ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരും പ്രതിപ്പട്ടികയിലുണ്ട്.
Other News in this category4malayalees Recommends