അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും, ആസിയാന്‍ ഉച്ചകോടിയ്ക്കിടെയാണ് കൂടിക്കാഴ്ച

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും, ആസിയാന്‍ ഉച്ചകോടിയ്ക്കിടെയാണ് കൂടിക്കാഴ്ച
മനില: പതിനഞ്ചാമത് ആസിയാന്‍ ഉച്ചകോടി ഇന്ന് ഫിലിപ്പൈന്‍സിലെ മനിലയില്‍ തുടങ്ങും. ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെതന്നെ മനിലയില്‍ എത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും.

ഉച്ചകോടിക്ക് മുന്നോടിയായി ഇന്നലെ സംഘടിപ്പിച്ച വിരുന്നില്‍ വച്ച് ഇരുവരും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ഇടപെടലുമുള്‍പ്പെടെ തെക്കുകിഴക്കന്‍ ഏഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചാകും ആസിയാന്‍ സമ്മേളനത്തിലെ പ്രധാന ചര്‍ച്ച. ഭീകരാവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ഇന്ത്യാ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഇന്നലെ ധാരണയിലെത്തിയിരുന്നു.
Other News in this category4malayalees Recommends