കാനഡയിലെ മരിജുവാന ഉല്‍പാദകര്‍ക്ക് മേല്‍ കടുത്ത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് കനാബി പ്രൊഡ്യൂസേര്‍സ് കൂട്ടായ്മ; ഫെഡറല്‍ ടാസ്‌ക് ഫോഴ്സ് നിര്‍ദേശിച്ചിരിക്കുന്ന കര്‍ക്കശമായ ചട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്; ബ്രാന്‍ഡ് മികച്ചതെന്ന് വിശദീകരിക്കാനവണം

തങ്ങള്‍ക്ക് പുതിയ അഡൈ്വര്‍ടൈസിംഗ് നിയമങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയിലെ മരിജുവാന ഉല്‍പാദകര്‍ രംഗത്തെത്തി. അതായത് ആല്‍ക്കഹോള്‍ മാര്‍ക്കറ്റ് ചെയ്യുന്നത് പോലുള്ള നിയമങ്ങളാണ് തങ്ങള്‍ക്ക് വേണ്ടതെന്നും സിഗററ്റുകള്‍ക്കുള്ളത് പോലെ കര്‍ക്കശമായ നിയമങ്ങളല്ല തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെടുന്നു. ലൈസന്‍സുള്ള മരിജുവാന പ്രൊഡ്യൂസര്‍മാരുടെ സഖ്യമാണ് ഇക്കാര്യം പ്രൊവിന്‍ഷ്യല്‍, ടെറിട്ടോറിയല്‍, ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ ഫെഡറല്‍ ടാസ്‌ക് ഫോഴ്സ് നിര്‍ദേശിച്ചിരിക്കുന്ന കര്‍ക്കശമായ നിയമങ്ങള്‍ക്ക് പകരമായി ബ്രാന്‍ഡുകള്‍ പ്രമോട്ട് ചെയ്യുന്നതിനായി അനുവദിക്കുന്ന അയവുള്ള നിയമങ്ങള്‍ മാത്രമേ തങ്ങള്‍ക്ക് മേലും അടിച്ചേല്‍പ്പിക്കാവൂ എന്നാണവര്‍ ആവശ്യപ്പെടുന്നത്.കരിഞ്ചന്തയില്‍ കിട്ടുന്ന കഞ്ചാവിനേക്കാള്‍ എന്ത് കൊണ്ടാണ് തങ്ങളുടെ ബ്രാന്‍ഡ് മികച്ചതെന്ന് കണ്‍സ്യൂമര്‍മാരോട് വിശദീകരിക്കാന്‍ അനുവദിക്കുന്ന നിയമമായിരിക്കണം തങ്ങള്‍ക്ക് മേല്‍ നടപ്പിലാക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെടുന്നു.

കനാബി ഉല്‍പന്നങ്ങള്‍ പ്ലെയിന്‍ പാക്കേജിലായിരിക്കണമെന്നും ചില നിശ്ചിത വിവരങ്ങള്‍ മാത്രമേ അവയ്ക്ക് മേല്‍ ചേര്‍ക്കാവൂ എന്നും കഴിഞ്ഞ വര്‍ഷം ഫെഡറല്‍ ടാസ്‌ക് ഫോഴ്സ് നിര്‍ദേശിച്ചിരുന്നു. ഇത്രയും കര്‍ക്കശമായ നിയമങ്ങള്‍ നടപ്പിലാക്കരുതെന്നാണ് കഞ്ചാവ് ഉല്‍പാദകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കനാബി ഗ്രോത്ത് കോര്‍പറേഷന്‍, അഫ്രിയ , തുടങ്ങിയവ അടക്കം 17 അംഗങ്ങളാണ് ഇപ്പോഴത്തെ ആവശ്യവുമായെത്തിയ കനാബി ഉല്‍പാദകരുടെ കൂട്ടായ്മയിലുള്ളത്.

Other News in this category4malayalees Recommends