ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ ഇനി പൊതു ടോയ്‌ലറ്റ് ; കാര്‍ ലേലത്തിന് പിടിച്ച് കത്തിച്ച സ്വാമി ഹോട്ടലും ലേലത്തിനെടുക്കുന്നു..കലിപ്പ് തീര്‍ക്കാന്‍ ?

ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ ഇനി പൊതു ടോയ്‌ലറ്റ് ; കാര്‍ ലേലത്തിന് പിടിച്ച് കത്തിച്ച സ്വാമി ഹോട്ടലും ലേലത്തിനെടുക്കുന്നു..കലിപ്പ് തീര്‍ക്കാന്‍ ?
ദാവൂദ് ഇബ്രാഹിമിന്റെ ബോംബെയിലെ ഹോട്ടല്‍ ലേലത്തിന് വച്ചപ്പോള്‍ ഭീഷണി സന്ദേശങ്ങള്‍ വരുന്നതോടെ പലരും പിന്മാറി.ഡി കമ്പനിയുടെ ഭീഷണി വരുമ്പോള്‍ ലേലം വേണ്ട ജീവന്‍ മതിയെന്ന് പലരും ചിന്തിച്ചു.എന്നാല്‍ ഹിന്ദു നേതാവായ സ്വാമി ചക്രപാണി കാര്യങ്ങള്‍ മാറി ചിന്തിക്കുകയാണ് .ഹോട്ടല്‍ ലേലത്തിനെടുത്ത് പൊതു ടോയ്‌ലറ്റാക്കാനാണ് തീരുമാനം.മുമ്പ് 2015ല്‍ ദാവൂദിന്റെ കാര്‍ ലേലത്തിനെടുത്ത് സ്വാമി കത്തിച്ചിരുന്നു.

വധഭീഷണി സന്ദേശം വരുന്നുണ്ടെങ്കിലും സ്വാമിയ്ക്ക് കുലുക്കമില്ല.ദാവൂദുമായി ഒരു വ്യക്തിവൈരാഗ്യവും ഇല്ല. പക്ഷെ ഇത്തരം തീവ്രവാദികളുടെ പ്രോപ്പര്‍ട്ടി വാങ്ങുന്നതില്‍ നിന്നും ഭയം മൂലം സാധാരണക്കാര്‍ പിന്‍മാറുന്ന അവസ്ഥ അവസാനിക്കണം. ഇതെല്ലാം പൊതുനന്മയ്ക്കായി വിനിയോഗിക്കണം', ചക്രപാണി പറയുന്നു.

ലേലം ചെയ്യാനുള്ള ശ്രമം രണ്ട് വര്‍ഷം മുന്‍പ് കേന്ദ്രം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഹോട്ടല്‍ റൗനസ് അഫ്രോസ് ഉള്‍പ്പെടെ അഞ്ച് പ്രോപ്പര്‍ട്ടികള്‍ക്ക് ലേലം ക്ഷണിച്ചത്. ഇത്തവണ സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ തെറ്റിക്കുന്ന പ്രതികരണമാണ് നടക്കുന്നത് .ഓണ്‍ലൈനിലും, മാന്വല്‍ രീതിയിലും നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ലേലം പ്രഖ്യാപിക്കും.ഏതായാലും പൊതു കക്കൂസ് ആക്കുന്നത് ഒരു തരം പകവീട്ടലാണെന്ന് കരുതിയാലും തെറ്റില്ല!Other News in this category4malayalees Recommends